സാധുജന പരിപാലന സംഘം ഏർപ്പെടിത്തിയ സാധുജന പരിപാലന പുരസ്ക്കാരം സാമൂഹ്യ ചിന്തകനും പ്രഭാഷകനുമായ സണ്ണി എം കപിക്കാടിന്. കാൽ നൂറ്റാണ്ടിൽ ഏറെയായി സമൂഹത്തിലെ അരികു ജീവിതങ്ങൾക്കായി നടത്തിയ പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് പുരസ്ക്കാരം.10000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. ജനുവരി മുപ്പതിന് വെങ്ങാനൂർ സ്‌മൃതി മണ്ഡപത്തിൽ നടക്കുന്ന വില്ലുവണ്ടി സ്മാരക ദിനാചരണ ചടങ്ങിൽ നടക്കും