കവി എന്ന നിലയിൽ പ്രശസ്തനായ വിമീഷ് മണിയൂർ പുതിയ നോവലിലൂടെ വായനക്കാരിലേക്ക് എത്തുകയാണ്.സാധാരണം എന്നു പേരിട്ടിരിക്കുന്ന കൃതിയിൽ വിമീഷിന്റെ ഭാഷയുടെ പ്രത്യേകതകൾ കാണാനാകും എന്നാണ് വായനക്കാരുടെ പ്രതീക്ഷ.നോവലിനെപ്പറ്റി എഴുത്തുകാരൻ പങ്കുവെച്ച കുറിപ്പ് വായിക്കാം
പ്രിയപ്പെട്ടവരെ,
എന്റെ ആദ്യ നോവൽ ‘സാധാരണം” ചിന്ത പബ്ലിഷേഴ്സ് വെളിച്ചപ്പെടുത്തിയിരിക്കുന്നു. നീണ്ട കാത്തിരിപ്പിന്റെ ദിവസങ്ങൾ അവസാനിച്ചിരിക്കുന്നു. കവർ ചെയ്യ്തിരിക്കുന്നത് കൂട്ടുകാരനും പ്രശസ്ത സംവിധായകനും ആയ വി സി അഭിലാഷ് ആണ്.
2012 ൽ പി.ജി പഠനത്തിന്റെ അവസാന ഒഴിവുകാലത്തിലാണ് കവിതയാക്കിയിട്ടും മതിയാവാത്ത ഒരു വിഷയം നോവലായ് എഴുതിത്തുടങ്ങുന്നത്. പി ജിയുടെ ഡെസർട്ടേഷനും നോവലും ഒരേ ദിവസങ്ങളിൽ എഴുതുകയായിരുന്നു എന്നു പറഞ്ഞാലും തെറ്റില്ല. ഇനി എഴുതാതെ മുന്നോട്ട് പോവാനാവില്ലെന്ന കാരണത്താൽ എഴുതി തുടങ്ങുകയായിരുന്നു. അത്ര മാത്രം പരിചയപ്പെട്ടു കഴിഞ്ഞ കഥയും കഥാപാത്രങ്ങളും എന്റെ മുമ്പിൽ ജീവിച്ചു കൊണ്ടിരുന്നു. അവരെ പലരെയും ഞാൻ ദിവസവും കാണുന്നുണ്ടായിരുന്നു. ഇങ്ങനെ ഒരു കലാപം ഒരോ നാട്ടിലും വളരെ രഹസ്യമായി നടക്കുന്നുണ്ടെന്ന് പറയാൻ എഴുതുകയല്ലാതെ വേറെ വഴിയുണ്ടായിരുന്നില്ല. എഴുതിയതു പോലെ ഒരു കഥാപാത്രം ആത്മഹത്യ ചെയ്തതും ഒരു കുറ്റബോധമായ് ഉള്ളിൽ കിടന്ന് പൊട്ടുന്നുണ്ട്.
ഈ കാത്തിരിപ്പിനു കൂട്ടുനിന്നവരെ പുസ്തകം എല്ലാ ലൈബ്രറി കൗൺസിൽ മേളകളിലും (ഇപ്പോർ നടക്കുന്ന മലപ്പുറം കോട്ടയം) ലഭ്യമാണ്. വായിക്കണം . അഭിപ്രായം എന്തു തന്നെയായാലും അറിയിക്കണം.