സൗദി മലയാളി സമാജം ഏര്‍പ്പെടുത്തിയ പ്രഥമ സദ്ഭാവനാ പുരസ്‌കാരം എഴുത്തുകാരന്‍ കെ പി രാമനുണ്ണിക്ക്. അദ്ദേഹത്തിന്റെ ദൈവത്തിന്റെ പുസ്തകം എന്ന കൃതിക്കാണ് പുരസ്‌കാരം. 50,000 രൂപയും ഫലകവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
സച്ചിദാനന്ദന്‍,സുകുമാര്‍ കക്കാട്,അബു ഇരിങ്ങാട്ടിരി എന്നിവരടങ്ങുന്ന ജൂറിയാണ് വിജയിയെ തിരഞ്ഞെടുത്തത് . ആഗസ്റ്റില്‍ കോഴിക്കോട് നടക്കുന്ന സാഹിത്യ സെമിനാറില്‍ പുരസ്‌കാരം സമ്മാനിക്കും.
കാലം തേടുന്ന നന്മകളെ പ്രസരിപ്പിക്കുന്ന കൃതിയ്ക്കാണ് എല്ലാവര്‍ഷവും സദ്ഭാവനാപുരസ്‌കാരം നല്‍കുന്നത് എന്ന് സംഘാടകർ അറിയിച്ചു.വിവിധ മത ചിന്താ ധാരകളുടെ സാമ്യത വരച്ചുകാട്ടുന്ന നോവലാണ് രാമനുണ്ണിയുടെ ദൈവത്തിന്റെ പുസ്തകം.