ഇന്ത്യയുടെ ഐതിഹാസിക എഴുത്തുകാരിൽ ഒരാളായ സാദത് ഹസൻ മന്റോയുടെ ജീവിത കഥയുമായി പ്രശസ്ത സംവിധായക നന്ദിത ദാസ് എത്തുന്നു. വിഭജനത്തിന്റെ വേദനയും അർഥശൂന്യതയും വെളിവാക്കിയവയായിരുന്നു മന്റോ കഥകൾ. രാഷ്ട്രീയ മത താൽപര്യങ്ങളിൽ അനാഥമായി പോകുന്ന മനുഷ്യരുടെ ദുരിതം കഥകളിലൂടെ പകർന്ന എഴുത്തുകാരനെ വെളളിത്തിരയിൽ അവതരിപ്പിക്കുന്നത് നവാ സുദീൻ സിദ്ദിഖി ആണ്. ഇന്ത്യയുടെ സമകാലിക അവസ്ഥയിൽ ഏറ്റവും പ്രസക്തമായ കഥയാണ് മന്റോയുടേതെന്ന് സംവിധായക നന്ദിത ദാസ് അഭിപ്രായപ്പെട്ടു.
Home പുഴ മാഗസിന്