ഹൈന്ദവതയുടെ പേരില്‍ ഇന്ത്യയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരാണ് ആവിഷ്കാരസ്വാതന്ത്ര്യത്തിനെതി രേ നിലകൊള്ളുന്നതെന്ന് കവി കെ. സച്ചിദാനന്ദന്‍ .സര്‍ഗാത്മക പാരമ്പര്യത്തിന്‍റെ അംശത്തെ നിശബ്ദമാക്കാനും വിവേചനങ്ങളുടെ ദുഷ്പാരമ്പര്യത്തെ പോഷിപ്പിക്കാനുമാണ് ഹിന്ദുവക്താക്കളെന്നപേരില്‍ വരുന്ന കക്ഷികള്‍ ആഗ്രഹിക്കുന്നത്. എഴുത്തിലെ സ്ത്രീ വിരുദ്ധതയും മീശയുടെ രാഷ്ട്രീയവും എന്ന വിഷയത്തില്‍ കോഴിക്കോട് സാംസ്‌കാരിക വേദി സംഘടിപ്പിച്ച ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മീശയുടെ പേരിൽ എഴുത്തിനെയും എഴുത്തുകാരനെയും മുൾമുനയിൽ നിർത്തി ചോദ്യം ചെയ്യുന്ന പ്രവണതയെയാണ് കവി കടുത്ത വാക്കുകളിൽ വിമർശിച്ചത്. എ.കെ. അബ്ദുള്‍ ഹക്കീം അധ്യക്ഷത വഹിച്ചു. കെ.പി. രാമനുണ്ണി, വി.ആര്‍. സുധീഷ്, പി്.കെ. പാറക്കടവ്, അര്‍ഷാദ്ബത്തേരി, എന്‍.പി. ഹാഫിസ് മുഹമ്മദ് , ജാനമ്മ കുഞ്ഞുണ്ണി, സി.എസ്. മീനാക്ഷി എന്നിവര്‍ പ്രസംഗിച്ചു.
Home പുഴ മാഗസിന്