ഈറൻ മേഘങ്ങൾ പെയ്തൊഴിയും,
സായംസന്ധ്യതൻ അരുണിമയിൽ
ശ്രുതി മീട്ടിയെത്തുമൊരു
കുളിർക്കാറ്റിനലകളിൽ
പാരിജാതപ്പൂക്കളും കണ്ണുചിമ്മി,
സുഗന്ധമായ് ഒഴുകിയെത്തും
ഇളം തെന്നലിൽ ഹൃദയമന്ത്രങ്ങൾ
രാഗം പൊഴിക്കുമെൻ മണിവീണയും,
പുഞ്ചിരി തൂകിയെത്തും നവോഢയാം
സന്ധ്യേ… നിനക്കു വന്ദനം!!
രാവും പകലും ഇഴചേർന്നെത്തും
മുറ്റത്തെ തുളസിത്തറയൊന്നിൽ-
തിരിതെളിയും മൺചിരാതുകൾ..
മന്ത്രധ്വനിയായ് പൊഴിഞ്ഞീടുംമെൻ
ആത്മാവിൽ മൂന്നക്ഷരങ്ങൾ മാത്രം
ദീപം.. ദീപം… ദീപം..
മന്ത്രധ്വനിയായ് പൊഴിഞ്ഞീടുംമെൻ
ആത്മാവിൽ മൂന്നക്ഷരങ്ങൾ മാത്രം
ദീപം.. ദീപം… ദീപം..
……..GOOD
ശ്രീ അനിൽ ,
ഇവിടെ വന്ന് അഭിപ്രായമെഴുതിയതിന് വളരെ നന്ദി..