കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം എസ് രമേശൻ നായർക്ക്

കവിതയ്ക്കുള്ള ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം മലയാള കവി എസ് രമേശൻ നായർക്ക് . ശ്രീനാരായണഗുരുവിന്റെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ഗുരു പൗർണമിയാണ് കവിയെ പുരസ്‌കാരത്തിന് അർഹനാക്കിയത് ശ്രീനാരായണഗുരുവിന്റെ അനശ്വരജീവിതവും ദര്‍ശനങ്ങളും സന്ദേശങ്ങളുംഅപഗ്രഥനാത്മകമായി ആവിഷ്‌കരിക്കുന്ന കാവ്യമാണ് ഇത്. .

1948 മെയ് മൂന്നിന് കന്യാകുമാരി ജില്ലയിലെകുമാരപുരത്തായിരുന്നു എസ്. രമേശന്‍ നായരുടെ ജനനം. മലയാളത്തിലെ ഒരു കവിയും ചലച്ചിത്രഗാനരചയിതാവുമാണ് എസ്.രമേശൻ നായർ. ഏകദേശം 450 ഓളം ഗാനങ്ങൾ ഇദ്ദേഹംരചിച്ചിട്ടുണ്ട് , അതോടൊപ്പം നിരവധി ഹൈന്ദവ ഭക്തിഗാനങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്.2010-ലെകേരളസാഹിത്യ അക്കാദമിയുടെസമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവുംആറാം വെണ്ണിക്കുളം സ്മാരക പുരസ്കാരവും ആശാൻ പുരസ്കാരവും ഇദ്ദേഹത്തിനു ലഭിച്ചിട്ടുണ്ട്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English