കേരള വര്‍മ്മ കോളേജിലെ അധ്യാപികയും പ്രാസംഗികയും കവിയുമായ ദീപാ നിഷാന്ത് കവിത മോഷ്ടിച്ചതായി ആരോപണം .പുതു കവിതയിലെ ശ്രദ്ധേയ ശബ്ദമായ എസ് കലേഷിന്‍റെ ‘അങ്ങനെയിരിക്കെ മരിച്ചുപോയ ഞാന്‍’ എന്ന കവിത ചെറിയ മാറ്റങ്ങളോടെ വരുത്തി ‘അങ്ങനെയിരിക്കെ’ എന്ന പേരില്‍ കോളേജ് അധ്യാപകസംഘടനയായ എ കെ പിസി ടി എ യുടെ ഹൗസ് മാഗസിനിലാണ് ദീപ നിശാന്തിന്റെ പേരിൽ പ്രസിദ്ധീകരിച്ചു വന്നത്
സംഭവം നിരാശജനകമാണെന്നാണ് ഇതിനെപ്പറ്റി കവിയായ കലേഷ് പറയുന്നത്, ” 2011 മാർച്ച് നാലിനാണ് അങ്ങനെയിരിക്കെ മരിച്ചു പോയി ഞാൻ / നീ എന്ന കവിത എഴുതിതീർത്ത് ബ്ലോഗിൽ പോസ്റ്റ് ചെയ്യുന്നത്. അന്നത് മികച്ച പ്രതികരണം ഉണ്ടാക്കിയെന്നോർക്കുന്നു. ആ കവിതയിലൂടെ എന്റെ കവിതയ്ക്ക് അനേകം പുതിയ സുഹൃത്തുക്കളെ കിട്ടി. പിന്നീടത് മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ചു. അതുവായിച്ച് ഇഷ്ടപ്പെട്ട ഏ.ജെ തോമസിന്റെ Alaichanickal Joseph Thomasഅഭിപ്രായപ്രകാരം സി. എസ്. വെങ്കിടേശ്വരൻ Venkit Eswaran കവിത ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് ഇന്ത്യൻ ലിറ്ററേച്ചറിൽ പ്രസിദ്ധീകരിച്ചു. 2015-ൽ ഇറങ്ങിയ ശബ്ദമഹാസമുദ്രത്തിൽ ആ കവിത ഉൾപ്പെട്ടു. ഇന്നലെ അതേ കവിത മറ്റൊരു വ്യക്തിയുടെ പേരിൽ വരികൾ ചിലയിടത്ത് അതേപടിയും, മറ്റു ചിലയിടത്ത് വികലമാക്കിയും പ്രസിദ്ധീകരിച്ചതിന്റെ പകർപ്പ് ചില സുഹൃത്തുക്കൾ അയച്ചു തന്നു. AKPCTA യുടെ ജേർണലിലാണ് കവിത അച്ചടിച്ചുവന്നത്. വിഷമം തോന്നി. അല്ലാതെന്ത് തോന്നാൻ!”
സംഭവത്തിൽ തന്റെ അഭിപ്രായം വ്യക്തമാക്കി ദീപ നിഷാന്ത് ഇനിയും രംഗത്ത് വന്നിട്ടില്ല.
ഏറെ കോപ്പികൾ വിറ്റഴിഞ്ഞ രണ്ടു പുസ്തകങ്ങളുടെ രചയിതാവ് കൂടിയാണ് ദീപ.ബ്ലോഗ് കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട കലേഷിന്റെ പ്രസ്തുത കവിത ഡിസി ഇറക്കിയ ശബ്ദമഹാസമുദ്രം എന്ന പുസ്തകത്തിൽ സമഹരിച്ചിട്ടുണ്ട്