വയലാർ അവാർഡ് എസ്. ഹരീഷിന്

 

 

46-ാമത് വയലാർ അവാർഡ് പ്രഖ്യാപിച്ചു. ഈ വർഷത്തെ വയലാർ രാമവർമ്മ സ്മാരക സാഹിത്യ പുരസ്കാരം നോവലിസ്റ്റ് എസ്.ഹരീഷിന് ആണ ലഭിച്ചത്. ഹരീഷിന്റെ ‘മീശ എന്ന നോവലിനാണ് അവാർഡ് ലഭിച്ചത്.

ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപന ചെയ്ത ശിൽപവും അടങ്ങിയതാണ് പുരസ്കാരം. വയലാർ മെമ്മോറിയൽ ട്രസ്റ്റ് പ്രസിഡന്റ് പെരുമ്പടവം ശ്രീധരൻ ആണ് പുരസ്കാര വിവരം പ്രഖ്യാപിച്ചത്.

സാറാ ജോസഫ്, വി.ജെ.ജയിംസ്, വി.രാമൻകുട്ടി എന്നിവർ ഉൾപ്പെട്ട ജഡ്ജിങ് കമ്മിറ്റിയാണ് പുരസ്കാര ജേതാവിനെ തിരഞ്ഞെടുത്തത്. വയലാർ രാമവർമ്മയുടെ ചരമദിനമായ ഒക്ടോബർ 27-ാം തീയതി വൈകീട്ട് 5.30 തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ വച്ച് അവാർഡ്ദാന ചടങ്ങ് നടക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here