ബഹ്റൈന്‍ കേരളീയ സമാജം സംഘടിപ്പിക്കുന്നപുസ്തകോത്സവത്തില്‍ ദീപ നിശാന്തും എസ് ഹരീഷും പങ്കെടുക്കുന്നതിനെച്ചൊല്ലി തര്‍ക്കം രൂക്ഷം. കവിതാ മോഷണത്തിന്റെ പശ്ചാത്തലത്തില്‍ ദീപ നിശാന്തിനെ പങ്കെടുപ്പിക്കരുതെന്ന് ഒരു വിഭാഗം ആവശ്യപ്പെടുമ്പോള്‍ മീശ നോവലിന്റെ പേരില്‍ എസ് ഹരീഷിനെയും വിലക്കണമെന്നാണ് മറ്റൊരു വിഭാഗത്തിന്റെ ആവശ്യം.
മോഷണ വിവാദത്തിൽ ഉൾപ്പെട്ട ഒരാളെ പുസ്തകോത്സവത്തിൽ പങ്കെടുപ്പിക്കുന്നത് മേളയുടെ സൽപ്പേരിനെ ബാധിക്കുമെന്നാണ് ഒരു കൂട്ടരുടെ അഭിപ്രായം. അതേ സമയം.അതേസമയം മീശ നോവലുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ എസ് ഹരീഷിനെതിരെയും മറ്റൊരു വിഭാഗം രംഗത്തുണ്ട്.
12 മുതല്‍ 22 വരെയാണ് ബഹ്റൈന്‍ കേരളീയ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര പുസ്തക മേളയും സാംസ്കാരികോത്സവവുംസംഘടിപ്പിച്ചിരിക്കുന്നത്. വിഷിഷ്ടാതിഥികളായി പ്രമുഖര്‍ക്കൊപ്പംദീപാനിശാന്തിനെയും എസ് ഹരീഷിനെയും ക്ഷണിച്ചിട്ടുണ്ട്.സംഭവം വിവാദമായ പശ്ചാത്തലത്തിൽ അന്തിമ തീരുമാനം ആലോചനകൾക്ക് ശേഷമായിരിക്കും എന്നാണ് സംഘാടകരുടെ അഭിപ്രായം