ഡർബാർ ആർട് ഗ്യാലറിയിൽ 22 ന് വൈകുന്നേരം 4.30ന് നടക്കുന്ന
ഉദ്ഘാടന ചടങ്ങിൽ തമിഴ് കഥാകൃത്തും സാമൂഹ്യപ്രവർത്തകനുമായ
ബവചെല്ലദുരൈ മുഖ്യാതിഥിയായിപങ്കെടുക്കും. ലളിതകലാ അക്കാദമി അധ്യക്ഷൻ നേമം പുഷ്പരാജ്, അക്കാദമി സെക്രട്ടറി പി വി ബാലൻ,
അക്കാദമി അംഗങ്ങളായ ബാലമുരളീകൃഷ്ണൻ, ടോം വട്ടക്കുഴി ബ്രസീലിയൻ
ചലചിത്രസംവിധായകൻ ആനന്ദ് ജ്യോതി, ചിത്രകാരന്മാരായ മത്തായി കെ ടി, നന്ദൻ പി വി, ബാബു സേവ്യർ, സ്‌നേഹ മെഹ്‌റ, രതീദേവി പണിക്കർ, പ്രദീപ് കുമാർ കെ പി, പ്രീതി വടക്കത്ത്, സുമേഷ് കമ്പല്ലൂർ, അജികുമാർ, തുടങ്ങിയവർ പങ്കെടുക്കും.
പത്തു ദിവസങ്ങളിലായി ദർബാർഹാൾ ആർട്ഗ്യാലറിയിൽ നടക്കുന്ന പ്രദർശനത്തിൽ നടക്കുന്ന ആർട് ഷോയിൽ ഡൽഹി, മുംബൈ, കോൽക്കൊത്ത, ചെന്നൈ, കൊച്ചി തുടങ്ങിയ സ്ഥലങ്ങളിലായുള്ള 29 ചിത്രകാരൻമാരുടെ 58 ചിത്രങ്ങളായിരിക്കും പ്രദർശനത്തിലുണ്ടാവുക. ഈ ആർട്‌ഷോയിൽ ചിത്രകലയ്ക്ക് പ്രാധാന്യം നൽകുന്ന പല വ്യത്യസ്ഥ രചനാപരിശീലനം നടത്തുന്ന ദേശീയവും അന്തർദേശീയവുമായ കലാപ്രദർശനത്തിൽ പ്രവർത്തിച്ചിട്ടുള്ള കലാകാരന്മാരുടെ മികച്ച ചിത്രങ്ങൾ പ്രദർശനത്തിലുണ്ട്.
24 ന് വൈകുന്നേരം ആർട് ഹിസ്റ്റോറിയനും ക്യുറേറ്ററുമായ ജോണി എം എൽ
നയിക്കുന്ന ഇൻ കോൺവർസേഷൻ വിത്ത് ജോണി എം എൽ എന്ന ഇൻട്രാക്റ്റീവ്
ടോക് ഷോ, സമാപന ദിവസമായ 31 ന് വൈകുന്നേരം ക്യുറേറ്റോറിയൽ നോട്ടിനെ അധികരിച്ച് ചിത്രകാരനും നിരൂപകനുമായ സുധീഷ് കോട്ടേമ്പ്രത്തിന്റെ പ്രഭാഷണവും നടക്കും. ഡൽഹി നിവും ഡെൻവർ കൊളറാഡോയിലെ സുരേഷ് കുയിലത്ത് എന്നിവരുടെ സഹകരണത്തോടെ ഈ പ്രദർശനം ആത്മലോക് ആർട് ഡൊമൈനാണ് സംഘടിപ്പിക്കുന്നത്.