റഷ്യൻ സാംസ്കാരിക കേന്ദ്രത്തിന്‍റെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് നടന്നുവന്ന റഷ്യൻ ഭാഷാ-സാഹിത്യോത്സവം സമാപിച്ചു. സമാപന സമ്മേളനത്തോടനുബന്ധിച്ച് റഷ്യയിലെ പ്രശസ്ത കവിയായ വ്ളാദിസ്‌ലാവ് മെലൻകോയുടെ നേതൃത്വത്തിൽ കവിസമ്മേളനംനടന്നു . മോസ്കോയിലെ സെർഗെ യെനിസിൻ മ്യൂസിയത്തിന്‍റെ നേതൃത്വത്തിൽ നടന്ന സാഹിത്യചർച്ചയ്ക്ക് മ്യൂസിയം ഡയറക്ടർ നേതൃത്വം നൽകി. റഷ്യൻ ക്ലാസിക്കുകളെ അവലംബിച്ച് നടന്ന സിനിമാപ്രദർശനം, വിദ്യാർഥികൾക്കായുള്ള മത്സരങ്ങൾ തുടങ്ങിയവയും ഏഴാമത് റഷ്യൻ ഭാഷാ ഉത്സവത്തിന്‍റെ ഭാഗമായി അരങ്ങേറുകയുണ്ടായി. റഷ്യൻ സാഹിത്യം ഇന്ത്യയിൽ പ്രചരിപ്പിക്കുന്നതിനായി ഏർപ്പെടുത്തിയ യെസീനിൻ പുരസ്കാരം തമിഴ് എഴുത്തുകാരി ആറന്പു സുബ്രഹ്മണ്യത്തിന് റഷ്യൻ സംവിധായകൻ അലക്സാണ്ടർ സൊകൂറോവും റഷ്യൻ എംബസിയിലെ സാംസ്കാരിക വിഭാഗം തലവൻ റസോവ്സ്കിയും ചേർന്ന് സമ്മാനിച്ചു. ദസ്തയേവ്സ്കിയുടെ ജീവിതത്തെ ആധാരമാക്കി രചിച്ച ഒരു സങ്കീർത്തനം പോലെയുടെ നൂറാം പതിപ്പ് പുറത്തിറങ്ങിയതിന്‍റെ പശ്ചാത്തലത്തിൽ എഴുത്തുകാരൻ പെരുന്പടവം ശ്രീധരനെ ഭാഷാ ഉത്സവത്തിന്‍റെ ഭാഗമായി ആദരിച്ചു ചടങ്ങും നടന്നു
Home പുഴ മാഗസിന്
Click this button or press Ctrl+G to toggle between Malayalam and English