ഇന്ത്യൻ ബാലസാഹിത്യത്തിന്റെ വളർച്ചയിൽ നിർണായകപങ്കുള്ള ബ്രിട്ടീഷ് വംശജനായ ഇന്ത്യൻ എഴുത്തുകാരനാണ് റസ്കിൻ ബോണ്ട്. 1934 മേയിൽ ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയായ കസൗലിയിലെ ഒരു സൈനികാശുപത്രിയിൽ എഡിത്ത് ക്ലർക്ക്-ഓബറി ദമ്പതിമാരുടെ മകനായി ജനിച്ച റസ്കിൻ ബോണ്ടിന്റെ ബാല്യകാലം ഗുജറാത്തിലെ ജാംനഗറിലും ഷിംലയിലുമായിരുന്നു. അച്ഛന്റെ മരണത്തെത്തുടർന്ന് ദെഹ്റാദൂണിൽ മുത്തശ്ശിയുടെ വസതിയിലേക്ക് താമസം മാറി. ഷിംലയിലെ ബിഷപ്കോട്ടൺ സ്കൂളിലായിരുന്നു വിദ്യാഭ്യാസം.
ഇപ്പോൾ ബോണ്ട് വാർത്തകളിൽ നിറയുന്നത് മറ്റൊരു കാരണത്താലാണ് .
ഓക്സ്ഫഡ് ഇംഗ്ലിഷ് ഡിക്ഷണറിയുമായി ഇരിക്കുന്ന ചിത്രമാണ് റസ്‍കിന്‍ ബോണ്ട് പങ്കുവെച്ചത്. എന്റെ പ്രിയപ്പെട്ട പുസ്തകം എന്ന അടിക്കുറുപ്പോടു കൂടി പ്രിയ സാഹിത്യകാരന് പങ്കുവെച്ച ചിത്രം പെട്ടന്നു തന്നെ വൈറലായി.