മിൽക്ക് ആൻഡ് ഹണി – രൂപി കൗർ

images-7

ഇന്ത്യൻ വംശജയായ കനേഡിയൻ എഴുത്തുകാരിയാണ് രൂപി കൗർ.സോഷ്യൽ മീഡിയയുടെ കാലത്ത് സ്വന്തം ശബ്ദം എങ്ങനെ അനായാസം കേൾപ്പിക്കാം എന്നതിനു തെളിവാണ് ഇവരുടെ സമഹാരമായ (പാലും തേനും)മിൽക്ക് ആൻഡ് ഹണി.

സോഷ്യൽ മീഡിയയിൽ ഏറെ ജനസമ്മതി കിട്ടിയ ഒരു പുസ്തകമാണിത്.സോഷ്യൽ മീഡിയയിൽ ട്വിറ്റർ പോലുള്ളവ കൊണ്ടുവന്ന അക്ഷര അച്ചടക്കത്തിന്റെ തെളിവുകൾ ഈ സമാഹാരത്തിൽ കാണാം.ആദ്യം സ്വാതന്ത്രമായി 2014ൽ പ്രസാധനം ചെയ്യുകയും പിന്നീട്  ‘ആൻഡ്രൂസ് മക്മീൽ’ എന്ന പ്രസാധക സ്ഥാപനം ഏറ്റെടുക്കുകയും ചെയ്ത പുസ്തകം പ്രണയം,രതി,ഫെമിനിസം,പുരുഷൻ എന്നിങ്ങനെയുള്ള വിഷയങ്ങളാണ്     ചർച്ച ചെയ്യുന്നത്.

പുരുഷകേന്ദ്രീകൃതമായ ഒരു വ്യവസ്ഥയിൽ സ്ത്രീയുടെ ജീവിതവും പ്രണയവും കാമവും എങ്ങനെ നിയന്ത്രിക്കപ്പെടുന്നു എന്നതിന്റെ വൈകാരിക രേഖയാണ് ഈ പുസ്തകം.അതിജീവനവത്തിന്റെ ആവശ്യകതയും,പ്രതികരണത്തിന്റെ രാഷ്ട്രീയവുമാണ് പുസ്തകം മുന്നോട്ട് വെക്കുന്നത്.

സംഭാഷണത്തിന്റെ രീതിയിലാണ് ഭാഷ ഈ കൃതിയിൽ പ്രവർത്തിക്കുന്നത്. അടുപ്പമുള്ള ഒരാളോട് പറയുന്ന   സ്വകാര്യം പോലെയാണ് ശൈലി.കുറുകിയ ശൈലി വായനയെ അനായസമാക്കുന്നു.

സെൽഫ് പബ്ലിഷിംഗ് രംഗത്ത് വ്യക്തമായ ദിശാബോധം മുന്നോട്ടുവെച്ച ഒരു നീക്കമായിരുന്നു മിൽക്ക് ആൻഡ് ഹണിയുടെ ഓൺലൈൻ പ്രകാശനം.മില്യൻ കോപ്പികൾ വിറ്റുപോയ ബെസ്റ്റ് സെല്ലറുകളുടെ ഇടയിലും ഈ പുസ്തകത്തിനു സ്ഥാനമുണ്ട്.മാറുന്ന വായന ശീലത്തെ പ്രയോജനപ്പെടുത്തി എന്നതാണ് മിൽക്ക് ആൻഡ് ഹണിയുടെ വിജയത്തിന് പിന്നിൽ.

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here