നെട്ടോട്ടം

 

 

നെട്ടോട്ടം

പായുന്നു നാം
എത്തേണ്ടിടം തേടി,
ലക്ഷ്യത്തെയോർത്തോർത്തു,
പകൽ സ്വപ്നങ്ങൾ മുന്നിലെന്നറിവാൽ
പക്വമാം മോഹങ്ങൾ നേടുവാൻ.

കാലത്തിനോടൊത്തു ചേർന്ന്
പിന്നിലേക്കൊന്നു നോക്കാതെ
വന്നവഴികളിൽ പലതുംമറന്ന്
പായുന്നു ജീവനെയോർക്കാതെ
ജീവിതമോർത്തു ജീവനുംകൊണ്ട്.

മരണക്കിതപ്പിൽ, കുതിപ്പിൽ
മുന്നിൽവന്നണയുന്നതെന്തും
പിന്നിലുപേക്ഷിച്ചു തീരുന്നു ,
നീളുന്നു.. പാച്ചിലും ദൂരവും ലക്ഷ്യവും .

പായുമ്പോളോർക്കാതെ പോകുന്നകാര്യം
ജീവിക്കാൻ പായുകയല്ല നാമെല്ലാം
പായുമ്പോൾ ജീവിക്കും യന്ത്രങ്ങളാകുന്നു .

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English