“കാരുണ്യം വഴിയുന്ന കണ്ണുമായ് ഗൗതമൻ നീരുതേടിയലയുന്നതു കണ്ടാവാം മരുഭൂമിയിൽ മലർ വിരിഞ്ഞു…”
രാമൻ ഗദ്യകവിത മുദ്രകൂടാതെ ചൊല്ലിയാടി.
ങ്‌ഹേ, അപ്പോ ശ്രീബുദ്ധൻ പെർഷ്യേല് പോയിരുന്നോ? എന്നായി തെക്കേടത്തെ നമ്പൂരി.
നമ്പൂരീടെ സംശയം കേട്ട കവിക്ക് ധ്വനിഭംഗം വന്നു. നിവർത്തിയില്ലാതെ കവിതാശകലം വലിച്ചെറിഞ്ഞു കണ്ടം വഴി ഓടി.
നമ്പൂരി കുംഭ കുലുക്കി ചിരിച്ചു. ചെക്കനെ നാടുനടത്തിയശേഷം കാലുമ്മക്കാലും വച്ച് നാലുംകൂട്ടി മുറുക്കാനിരുന്നു രാജകീയശൈലിയിൽ തമ്പുരാൻ. വെറ്റിലയിൽ നൂറുതേയ്ക്കുമ്പോൾ മൂളി,
“വൃശ്ചികപ്പെണ്ണേ… വേളിപ്പെണ്ണേ വെറ്റിലപ്പാക്കുണ്ടോ…”
കേട്ടുവന്ന വൃഷളി നാലുംകൂട്ടിയാട്ടി.
നമ്പൂരിയും ഓടി, കണ്ടം വഴി.