‘റോട്ടറി വിമന്‍ ജേര്‍ണലിസ്റ്റ് അവാര്‍ഡ് 2022’-ന് എന്‍ട്രികള്‍ ക്ഷണിച്ചു

 

2022 ലെ മികച്ച വനിതാ മാധ്യമ പ്രവര്‍ത്തകര്‍ക്ക് റോട്ടറി ക്ലബ് തൃപ്പൂണിത്തുറ ഏര്‍പ്പെടുത്തിയ റോട്ടറി വിമന്‍ ജേർണലിസ്റ്റ് അവാര്‍ഡ് 2022-ന് എന്‍ട്രികള്‍ ക്ഷണിച്ചു. അച്ചടി, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ വിഭാഗങ്ങളിലായി റിപ്പോര്‍ട്ടര്‍ക്കും, ഫോട്ടോ/ വീഡിയോ ജേർണലിസ്റ്റ് എന്നിവര്‍ക്കുമാണ് അവാര്‍ഡ് നല്‍കുക. 2022-ല്‍ പ്രസിദ്ധീകരിച്ചതോ സംപ്രേക്ഷണം ചെയ്തതോ ആയ വനിത, ശിശുക്ഷേമ രംഗവുമായി ബന്ധപ്പെട്ടുള്ള സ്റ്റോറികളും അന്വേഷണാത്മക റിപ്പോര്‍ട്ടുകളുമാണ് അവാര്‍ഡിനായി പരിഗണിക്കുക.

25,000 രൂപയും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ അടങ്ങുന്ന പാനലാണ് അവാര്‍ഡ് നിര്‍ണയിക്കുക.
എന്‍ട്രികള്‍ rotaryclubtripunithura@gmail.com എന്ന ഇമെയിലിലാണ് അയക്കേണ്ടത്. എന്‍ട്രികള്‍ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി ഫെബ്രുവരി 10 ആണ്. മാർച്ച്‌ 8ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. വിശദ വിവരങ്ങള്‍ക്ക് 9947677679 ല്‍ ബന്ധപ്പെടുക.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here