ഡിസി ബുക്‌സ് ഒരുക്കുന്നു, റൊമാന്‍സ് ഫിക്ഷന്‍ മത്സരം.സാഹിത്യതത്പരരായ ആര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാം. തിരഞ്ഞെടുക്കുന്ന ഏറ്റവും മികച്ച നോവലിന് 50,000 രൂപയാണ് സമ്മാനമായി ലഭിക്കുന്നത്.
നിബന്ധനകള്‍
1. അനുകരണമോ വിവര്‍ത്തനമോ പ്രസിദ്ധീകരിക്കപ്പെട്ടതോ ആയ രചനകള്‍ പരിഗണിക്കുന്നതല്ല.
2. ഡി.ടി.പി ചെയ്ത പ്രതികളായിരിക്കണം മത്സരത്തിന് അയയ്‌ക്കേണ്ടത്.
3. തിരഞ്ഞെടുക്കുന്ന കൃതികള്‍ ഡി സി ബുക്‌സ് പ്രസിദ്ധീകരിക്കും
4. അയയ്ക്കുന്ന കൃതിയുടെ ഒരു കോപ്പി എഴുത്തുകാരന്‍ സൂക്ഷിക്കേണ്ടതാണ്
കൃതികള്‍ ലഭിക്കേണ്ട അവസാന തീയതി: ജൂലൈ 31
രചനകള്‍ അയക്കേണ്ട വിലാസം
റൊമാന്‍സ് ഫിക്ഷന്‍ മത്സരം
പ്രസിദ്ധീകരണവിഭാഗം
ഡി സി ബുക്‌സ്, ഗുഡ് ഷെപ്പേര്‍ഡ് സ്ട്രീറ്റ്, കോട്ടയം-1