ട്രംപിന്റെ സുഹൃത്തിന് മാപ്പ്

 

 

വാഷിംഗ്ടൺ: തൻ്റെ ദീർഘകാല സുഹൃത്തും കുറ്റവാളിയുമായ റോജർ സ്റ്റോണിന് ട്രംമ്പ് മാപ്പ് കൊടുത്തു. ട്രംമ്പിന് റഷ്യയുമായുള്ള ബന്ധത്തെപ്പറ്റിയുള്ള അൻവേഷണത്തിന് തടസ്സം സൃഷ്ടിച്ചതിന് 40 മാസത്തെ തടവുശിക്ഷ റോജർ സ്റ്റോൺ ആരംഭിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് ട്രംമ്പിൻ്റെ ഈ നീക്കം.

റോജർ സ്റ്റോണിൻ്റെ വിചാരണ നടക്കുന്ന സമയത്ത് വിധിയെ സ്വാധീനിക്കാൻ ട്രംമ്പും ജസ്റ്റിസ് ഡിപ്പാർട്ട്മെൻ്റും ശ്രമിച്ചിരുന്നു. അതിൽ പ്രതിഷേധിച്ച് ചില പ്രൊസിക്യൂട്ടർമാർ രാജിവയ്ക്കുകയുണ്ടായി.
അമേരിക്കൻ പ്രസിഡൻ്റിന് ആർക്കും, പ്രത്യേക കാരണമൊന്നും കാണിക്കാതെ മാപ്പ് കൊടുക്കാനുള്ള അധികാരമുണ്ട്. കൂട്ടുകാരെയും രാഷ്ട്രീയ സഹചാരികളെയും ഇത്തരത്തിൽ നിയമത്തിൻ്റെ പരിധിയിൽ നിന്ന് മാപ്പ് നൽകി രക്ഷപ്പെടുത്തുന്നത് അഭൂതപൂർവ്വമാണ്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here