ന്യുയോര്‍ക്ക്: റോക്ക് ലാന്‍ഡ് ഹോളി ഫാമിലി ചര്‍ച്ച് ഇദംപ്രഥമമായി നടത്തിയ ഹോളി ഫാമിലി കര്‍ഷകശ്രീ അവാര്‍ഡ് 2020 വിജയികളെ പ്രഖ്യാപിച്ചു.
ന്യൂയോര്‍ക്കില്‍ കൃഷിക്കനുകൂലമായി കിട്ടുന്ന ചുരുങ്ങിയകാലയളവിലുംഫലഭൂയിഷ്ടവും മനോഹരവുമായ കൃഷിത്തോട്ടങ്ങള്‍ഒരുക്കാനാവുമെന്ന് 12 കുടുംബങ്ങള്‍ അവരവരുടെ അധ്വാനവും, കഴിവും, താല്‍പ്പര്യവും വിളിച്ചോതുന്ന കൃഷിയിടങ്ങള്‍കൊണ്ട്‌തെളിയിച്ചു.
ജോസ് ആന്‍ഡ് ലിസമ്മ അക്കക്കാട്ട് ഒന്നാം സ്ഥാനവും വക്കച്ചന്‍ ആന്‍ഡ് മേരി പള്ളിത്താഴത്ത് രണ്ടാം സമ്മാനവും തോമസ് ആന്‍ഡ് ഫിലോമിന ജോര്‍ജ് മൂന്നാം സമ്മാനവും നേടി. സണ്ണി ആന്‍ഡ് ജോളി ജെയിംസിന്‌സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു.
വികാരി ഫാദര്‍ റാഫേല്‍ അമ്പാടന്‍ വിജയികള്‍ക്ക്പ്രശംസാ ഫലകവും ക്യാഷ് അവാര്‍ഡും നല്‍കി. ഈ പദ്ധതിയില്‍ പങ്കെടുത്ത് ഇതിനെ വിജയിപ്പിച്ച എല്ലാവരെയുംഅച്ചന്‍ അഭിനന്ദിക്കയും നന്ദി പറയുകയും ചെയ്തു.
കൃഷിയിടങ്ങള്‍ സന്ദര്‍ശിച്ച് വിലയിരുത്തിയ ജൂറി അംഗങ്ങള്‍ മനോജ് അലക്‌സ് , അലക്‌സ് തോമസ് എന്നിവരാണ്.
ജേക്കബ് ചൂരവടി ചെയര്‍മാനായുള്ള കമ്മറ്റിയില്‍, ലിജു ജോസഫ്, ട്രസ്റ്റിമാരായ ജോസഫ് കടംതോട്ട്, ജിജോ ആന്റണി, ആനി ചാക്കോ, നിര്‍മല ജോസഫ് എന്നിവരായിരുന്നു കമ്മറ്റി അംഗങ്ങള്‍ .
Click this button or press Ctrl+G to toggle between Malayalam and English