സാന്‍ഫ്രാന്‍സിസ്‌ക്കൊ (കലിഫോര്‍ണിയ): ഓഗസ്റ്റില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷണല്‍ കണ്‍വന്‍ഷനില്‍ കലിഫോര്‍ണിയയില്‍ നിന്നും പങ്കെടുക്കുന്ന പ്രതിനിധികളുടെ ഉപാദ്ധ്യക്ഷനായി യുഎസ് കോണ്‍ഗ്രസുമാന്‍ റൊ ഖന്നയെ നിയമിച്ചു. 2017 മുതല്‍ കലിഫോര്‍ണിയയില്‍ നിന്നുള്ള കോണ്‍ഗ്രസ് അംഗമാണ് ഖന്ന. ജൂണ്‍ 28 ന് ചേര്‍ന്ന കലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ട്ടി മീറ്റിങ്ങിലാണ് റൊ ഖന്നയെ നിയമിച്ചതായും കലിഫോര്‍ണിയ ഡെമോക്രാറ്റിക് പാര്‍ട്ടി ചെയര്‍മാന്‍ പ്രഖ്യാപിച്ചത്.
368 കലിഫോര്‍ണിയ ഡെലിഗേറ്റുകള്‍ റൊ ഖന്നയെ അനുകൂലിച്ചു വോട്ടു ചെയ്തപ്പോള്‍ 20 പേര്‍ എതിര്‍ത്തു. ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ഥിയായിരുന്ന ബെര്‍ണി സാന്റേഴ്‌സ് റൊ ഖന്നക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ജൊ ബൈഡന്‍, ബെര്‍ണി സാന്റേഴ്‌സ് അനുകൂലികള്‍ തമ്മില്‍ വോട്ടെടുപ്പിനെ കുറിച്ചു ചൂടേറിയ വാഗ്വാദം നടത്തിയിരുന്നു.
ഓഗസ്റ്റില്‍ നടക്കുന്ന ദേശീയ കണ്‍വന്‍ഷനില്‍ ഐക്യം നിലനിര്‍ത്തണമെന്ന ഈ ഭാഗവും സമ്മതിച്ചിരുന്നു. കലിഫോര്‍ണിയയില്‍ നിന്നുള്ള 80 സൂപ്പര്‍ ഡെലിഗേറ്റുകളില്‍ ഗവര്‍ണര്‍ ന്യൂസം അംഗമാണ്. കലിഫോര്‍ണിയ ഡെലിഗേറ്റുകളെ നയിക്കുന്നതിന് ലഭിച്ച ഉപാധ്യക്ഷ പദവിയില്‍ ഞാന്‍ അഭിമാനം കൊള്ളുന്നു.– റൊ ഖന്ന പറഞ്ഞു.
Click this button or press Ctrl+G to toggle between Malayalam and English