എനിക്കൊരു
പുഴയാകണം,
ഇടവപ്പാതിയിൽ
ഒരു കുറുമ്പിയെപോലെ
ആർത്തലച്ച്
നടന്നീടുന്ന
ഒരു പുഴ….
എനിക്കൊരു
പുഴയാകണം,
വേനലിൻ
തീഷ്ണതയാൽ
വരണ്ടുകീറുന്ന
ഭൂമിതൻ
മടിത്തട്ടിലേക്കൊരു
നനവ്
നല്കുവാനായി
വെമ്പുന്ന പുഴ…
എനിക്കൊരു
പുഴയാകണം,
ആർത്തലച്ചു
പെയ്യുന്ന
മഴത്തുള്ളികൾ
കൂട്ടിന് വരാത്ത
നേരങ്ങളിൽ,
എനിക്ക്
ശാന്തമായൊന്ന്
ഒഴുകീടുവാൻ….
എനിക്കൊരു
പുഴയാകണം,
ഇടവപ്പാതി-
യെത്തീടുമ്പോൾ
ആർത്തലച്ചു
പെയ്യുന്ന
മഴയോടൊപ്പം
കരകവിഞ്ഞു
ഒഴുകീടുവാൻ….
എനിക്കൊരു
പുഴയാകണം,
ഒടുവിൽ
ഒഴുകിയൊഴുകി
ഭൂമിയുടെ
മടിത്തട്ടിലേക്ക്
അവസാന
യാത്ര
നിലയ്ക്കുംവരെ,
എനിക്കൊരു
പുഴയാകണം….
©നന്ദിനി.ബി.നായർ
നന്നായിട്ടുണ്ട്…. നന്നായി വരട്ടെ എന്റെ എല്ലാ ഭാവുകങ്ങളും