ഋഷീശ്വരന്‍

rishi

 

ദക്ഷിണയായി ഞാന്‍ സമര്‍പ്പിച്ച
മുളന്തണ്ടേറ്റം പ്രിയമോടെ
സ്വീകരിച്ചെന്‍ കര്‍മ്മദോഷത്തിന്‍
ഭാണ്ഡമേറ്റു വാങ്ങിയ ദേവന് പ്രണാമം.

ഹംസത്തെ പിന്‍തുടര്‍ന്നാത്മ
ജ്ഞാനത്തിന്നുറവിട-
മന്വേഷിക്കാനുപദേശിച്ച
സദ്ഗുരുവിന് പ്രണാമം.

കര്‍ത്തൃ ഭോക്തൃ ഭ്രമമകറ്റി
ജീവ ബ്രഹ്മാത്മൈക്യ
മാര്‍ഗ്ഗം കാട്ടിത്തന്ന
ഋഷീശ്വരന് പ്രണാമം.

മഹാജ്ഞാനം കൃപയോടരുളി
സംസാര ദോഷങ്ങ-
ളെന്നില്‍ നിന്നകറ്റിയ
മംഗളമൂര്‍ത്തിക്ക് പ്രണാമം.

കര്‍മ്മ-ഭക്തി-ജ്ഞാന യോഗ
മാര്‍ഗ്ഗങ്ങളനുഷ്ഠിച്ചാത്മ-
സായൂജ്യമടയാനുദ് ബോധനം ചെയ്ത
ഗുരുവിന് പ്രണാമം.

ബ്രഹ്മചര്യമാകും
യജ്ഞമനുഷ്ഠിച്ചരണ്യായകത്തി-
ലെത്തിച്ചേരേണ്ട മാര്‍ഗ്ഗം കാട്ടിയ
പരമഗുരുവിന് പ്രണാമം.

മൗനത്തിന്നാഴമാം കയങ്ങളില്‍ നിമജ്ജനം
ചെയ്താത്മ ജ്ഞാനത്തിന്‍ മുത്തുകള്‍
സ്വന്തമാക്കാന്‍ മൗനമായി നിമന്ത്രണം ചെയ്ത
സത്യസ്വരൂപന് പ്രണാമം.

ഇരുട്ടിന്റെ മറുകര
കാട്ടിത്തന്നെന്‍ ജീവിതം
ബ്രഹ്മ യജ്ഞമാക്കി മാറ്റിയ
ഗുരുഭ്യോ നമ:

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here