സ്വാതന്ത്ര്യ സമര സേനാനിയായ അച്ഛന്‍ മരിച്ച് കട്ടിലൊഴിയാന്‍ കാത്തിരിക്കുകയായിരുന്നു മക്കള്‍. വൃദ്ധന്‍ ഊര്‍ദ്ധ്വന്‍ വലിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും ആശ്വാസത്തോടെ ദു:ഖഭാവം നടിച്ച് ചുറ്റും കൂടിയിരിപ്പായി. അപ്പോഴാണ് ഇളയമകന്റെ മൊബൈല്‍ ശബ്ദിച്ചത്.
പെട്ടന്ന് വൃദ്ധന്‍ കട്ടിലില്‍ നിന്ന് ചാടിയെഴുന്നേറ്റ് അറ്റന്‍ഷനായി നിന്ന് സല്യൂട്ടടിച്ചു. ഇത് കണ്ട് അന്തം വിട്ട മക്കളും വളിച്ച ചിരിയോടെ ഒന്നടങ്കം എഴുന്നേറ്റ് നിന്നു. ദേശീയ ഗാനമായിരുന്നു മൊബൈലിന്റെ റിങ് ടോണ്‍.