“പാ”-യാരം

 

 

 

 

 

പൂത്തുലയുന്ന പ്രണയങ്ങൾ പൂത്തുമ്പികളെ പോലെയാണ്
പൂക്കളിൽനിന്നും പൂക്കളിലേയ്ക്ക് പാറിനടന്നവർ പൂന്തേൻ നുകരും
പുള്ളിവാലുള്ള പശുക്കൾക്ക് പുല്ലും പുഷ്പവുമിഷ്ടമാണ്
പുല്ലവർ തിന്നും, പുഷ്പവും.

പുങ്കവന്മാരും പുന്നക്കയും ഒരുപോലാണ്
പക്ഷെ പിഞ്ഞുവോളം പിഴിയരുത്-
പെണ്ണിനെ, പുന്നക്കയെ, പുങ്കവന്മാരെ
പൂതിമാറുവോളം പുണരുന്നവന്
പിണയാനും പൂതി

പുള്ളിവാലുള്ള പശുവിന് പിണ്ണാക്കിനോട് പൂതി
പാതിരാത്രി പാതമിഴിയോടെ പാലച്ചോട്ടിൽ നിന്നപ്പോൾ
പതിനാറുകാരിയായി, പരത്തിയിട്ട തലമുടിയിലും പാലപൂത്തു
പ്രണയപ്പരകോടിയിൽ പുതുമഴയ്ക്ക് പ്രസക്തിയുണ്ടോ
പുതപ്പിനുള്ളിൽ പുന്നാരം പറയാൻ മാത്രം പ്രസക്തി.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleവീട്
Next articleഅവസാനത്തെ വെള്ളിയാഴ്ച
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here