കാലം വിളിയ്ക്കുന്നു….
കവിതേ വിരലിൽ നിന്നുമടരുക
മുന്നിലെ മുൾവഴി താണ്ടാതെ നീ പിൻഋതുഛായയിൽ മേയുക…
പണ്ടുനിന്നെ വിളയിച്ച ഹരിത –
തരുമേടകൾ ഇന്ന് നിനക്കായി മലരവേ നിന്റെയീയേകാന്ത വിപിനം വെടിയുക… നിന്നിലെ നീറ്റുന്ന പ്രണയമെടുക്കുക… വിരലിന്നിടയിൽ നിന്നെന്നോയൂർന്ന നാരായത്തുമ്പിനെയമർത്തിപിടിക്കുക…
വരിക നീ വീണ്ടും അന്നുനിന്നെ പ്രേമവൃന്ദയായ് ചമയിച്ച ചരിവുകൾ പൂത്തുലാവുന്നതു കാണുക.
തിരികെ കനവേന്തി കൂടണയുക
നീ.. പിന്നെയും… വന്നീ,
കല്പനീയ നാക വസന്തമെഴുതുക.