ഋതുഭേദം

 

 

 

 

 

മഴ വഴികളിൽ ജീവാംശം മുള പൊട്ടാതെ

എരിഞ്ഞടങ്ങുന്ന വേനൽ

മഴയുടെ വിയർപ്പുതുള്ളികളിൽ

കുതിരാൻ കൊതിക്കുന്ന വിത്തുകൾ,

നിരുറവയെ ഗർഭം ധരിച്ച പാറകെട്ടുകളുടെ

പ്രസവം ചാപിള്ളയാവുന്നു.

ആകാശത്തു കരിമ്പനകൾ തീർത്തു കാർമേഘം

ദിശ മാറി ഒഴുകുന്ന നദി പ്രവാഹം

നിർദ്ധാക്ഷണ്യം തൊടിയിലെ ഓവുചാലിൽ

കൂലം കുത്തി അവള്‍ ഒലിച്ചു പോവും

ഭയതാണ്ഡവം തീർത്തു മഴക്കാലം

പൂക്കൾ പൊഴിഞ്ഞു വഴികളിൽ പൂമണം

പൊഴിക്കുന്ന വസന്തം ഓർമകളിൽ മാത്രം

ഇലകൾ കൊഴിഞ്ഞു മഞ്ഞിൽ പൊതിഞ്ഞു

വികൃതമായി മാമരം

മാറുന്ന ചിന്തകൾ മാറുന്ന ഋതുഭേദങ്ങൾ.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here