പുനർവിചാരം

 

പ്രണവനാദംപോൽ പ്രതിധ്വനിച്ചതാം
പുനർജനിസ്വരം – ‘പുരോഗമനകവി’

ഒരുമയ്ക്കരുമയായിക്കരെയാർന്ന
പെരുമീനാമീവാനിയോസ് പ്രമഥിതം

നേർമ്മയാം താഴ് വാരം കണ്ടിറങ്ങി ശൈലം
“നീലവാനം മേളിൽ ചോന്ന ഭൂമി താഴെ”

‘കുഴൽകണ്ണാടി’യെന്നുപമിച്ചൊരുവൻ
‘ഭൂതകണ്ണാടി’യെന്നാക്ഷേപിച്ചപരൻ

പണ്ടൊരു “വൈരുദ്ധ്യരാട്ട”രുളി: “സഭാ-
മാറിലൊട്ടിയതരചനോ? യോഗിയോ?”

ലോകമേ താപസം, താപസ്യം ജീവിതം
ലോപനം കൂടാതൊഴുകിയ താപസൻ

വേദപ്രമാണദ്വയമിഹത്യർക്കേകി
വാക്കായ്, കർമ്മമായീ ഗിരിദീപധ്വജം

അറിവാകാനറിയാത്തോരീന്നു വിത്തം
അറപ്പില്ലാതേറ്റ വിജ്ഞാനഭിക്ഷുകൻ

മുപ്പതല്ലഞ്ഞൂറു കാശിനൊറ്റി,ക്കൊല്ലാൻ
കോപ്പുകൂട്ടി ശത്രുവെന്നറിഞ്ഞിളിച്ചോൻ

മൺമറഞ്ഞെങ്കിലും മണ്ണടിയാ ദർശം
മണ്ണോരുള്ളിലമൃതായ് നിറച്ച മഹാൻ

ചന്ദിരൻ വാരിദം നീക്കിത്തെളിയും പോൽ
ചന്തമായ് മേവുന്നു പട്ടം കബറതിൽ

 

*വൈരുദ്ധ്യരാട്ട്- Gilbert Keith Chesterton

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here