നോബൽ സമ്മനം നൽകേണ്ട സ്വീഡിഷ് അക്കദമി തന്നെ ലൈംഗിക വിവാദത്തിൽ പെട്ട് അകെ നരി നിൽക്കുന്ന സമയത്ത് സ്വീഡന്റേയും സമ്മാനത്തിന്റെയും സൽപ്പേര് എങ്ങനെ രക്ഷിക്കും എന്നാണ് ആ നാട്ടിലെ കലാകാരൻമാർ ചിന്തിച്ചത്. നൊബേലിന് പകരം മറ്റൊരു അവാർഡിന് രൂപം കൊടുത്തിരിക്കുകയാണ് സ്വീഡനിലെ 100 ലധികം വരുന്ന ചിന്തകരും കലാ പ്രവർത്തകരും. പത്രപ്രവർത്തത്തകരും ,എഴുത്തുകാരും, കലാകാരന്മാരും അടങ്ങുന്ന 107 പേരുടെ സംഘം സ്വീഡിഷ് അക്കദമിയുടെ മുതലാളിത്ത സ്വഭാവത്തെ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് മുന്നോട്ടുവന്നിരിക്കുന്നത്.
അതേസമയം ഈ വർഷത്തെ നോബൽ സമ്മാനങ്ങൾ ലൈംഗിക അതിക്രമ വിവാദത്തെ തുടർന്ന് മാറ്റി വെച്ചിരുന്നു.അക്കദമിയുടെ ഉള്ളിൽ ഇതിനു മുൻപും പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും അവ ഒതുക്കി തീർക്കുവാൻ ആണ് സ്ഥിരം സമിതി അംഗങ്ങൾ പ്രാധാന്യം കൊടുത്തതെന്നും ആരോപണങ്ങൾ ഉയരുന്നുണ്ട്. അതേസമയം സ്വീഡൻ എന്ന രാജ്യത്തിന്റെ കീർത്തിക്ക് കളങ്കം പറ്റാത്ത രീതിയിൽ ഉള്ള ഒരു അവർഡ് എന്ന നിലയിലാണ് പുതിയ ബഹുമതി അവതരിപ്പിക്കപ്പെടുന്നത്.
രഹസ്യമായ നടപടികൾക്ക് പകരം എഴുത്തുകരും വായനക്കാരും കൂടി പങ്കെടുക്കുന്ന സുതാര്യമായ ഒരു പ്രവർത്തനമാണ് തങ്ങൾ ലക്‌ഷ്യം വെക്കുന്നതെന്നും അവർ വെളിപ്പെടുത്തി.ലൈബ്രെറിയന്മാർ ,വായനക്കാർ എന്നിവരുടെ അഭിപ്രയങ്ങൾ കൂടി കണക്കിലെടുത്ത് സാധാരണ നോബൽ സമ്മാനം പ്രഖ്യാപിക്കുന്ന ദിവസം അവാർഡ് നൽകാനാണ് ഇപ്പോൾ തീരുമാനം.ലോകത്തു എവിടെ നിന്നുള്ള എഴുത്തുകാരനും അവാർഡ് ലഭിക്കാൻ അർഹതയുണ്ട്.എന്നാൽ പുതിയ അക്കദമി നല്ലത് നല്ലത് എന്ന വാശിയിൽ സാഹിത്യത്തെ അതിന്റെ സ്വാതന്ത്ര്യത്തെ ഇല്ലാതാക്കും എന്നും ഒരു കൂട്ടർ വാദിക്കുന്നുണ്ട്.