എന്നത്തെയും പോലെ ഒരു രാത്രി!
ഒരുപാടു ജോലികൾ ചെയ്തു തീർക്കാനുണ്ട്
മുന്ന് ദിവസത്തെ കണക്കുകൾ
ഒരാഴ്ചത്തെ റിപ്പോർട്ട്
പകുതി വായിച്ച നോവൽ
എഴുതിത്തുടങ്ങിയ കവിത….
മുറി തൂത്തു വൃത്തിയാക്കണം
മുഷിഞ്ഞു ഡ്രസ്സുകൾ കഴുകിയെടുക്കണം
നാളത്തെ ക്ലാസ്സിനുള്ള നോട്ടുകൾ തയ്യാറാക്കണം
നിറം മങ്ങിയ മോഡലുകൾ വൃത്തിയാക്കണം…
ഏത് ആദ്യം ചെയ്യണം ?
എന്ന ചോദ്യം എന്നെ നോക്കി ചിരിച്ചു !
എല്ലാം ആദ്യം ചെയ്യേണ്ടവ തന്നെ
എല്ലാത്തിനും ഞാൻ ഒന്നാമത്തെ പരിഗണന നൽകി.
റിവോൾവിംഗ് ചെയറിൽ ഒരു റൗണ്ട് തിരിഞ്ഞ്
ഞാനൊന്നു റിലാക്സ് ചെയ്തു .
അലമാരയിൽ ഒരു പച്ചത്തിളക്കം
സീസർ !!
രണ്ടു പെഗ്ഗിൽ കൂടുതലുണ്ട്
ഈ അലസതയൊന്നു തീർക്കാൻ അതു മതി.
ഒഴിഞ്ഞ പച്ചക്കുപ്പി വേസ്റ്റ് ബിന്നിലിട്ട് ഞാൻ
ആദ്യം എന്തു ചെയ്യണം എന്നാലോചിച്ചു.
ആദ്യം ഒന്നു മയങ്ങാം
ജോലി നാളെയും ചെയ്യാമല്ലോ.
താങ്ക് യൂ സീസർ.