മലയാള നാടക വേദിക്ക് പുതിയ മാനങ്ങൾ നൽകിയ സി എന്‍ ശ്രീകണ്ഠന്‍ നായര്‍ക്ക് കൊച്ചിയുടെ ആദരം. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ജന്മനവതിദിനത്തോടനുബന്ധിച്ച് മാര്‍ച്ച് 31 ന്, വൈകിട്ട് 6ന് ചങ്ങമ്പുഴപാര്‍ക്കില്‍വെച്ചാണ് സ്മൃതി വന്ദനം നടത്തുന്നത്. എം കെ സാനു, എം തോമസ് മാത്യു, ടി എം എബ്രഹാം എന്നിവര്‍ സിഎന്നിന്റെ നാടകവഴികളെ പുനര്‍വായിക്കും. കൂടാതെ മുഖ്യധാരയിലെ സി എന്‍ സാന്നിധ്യത്തെ സി ആര്‍ ഓമനക്കുട്ടന്‍ അടയാളപ്പെടുത്തും. കെ ബാലചന്ദ്രന്‍ അദ്ധ്യക്ഷനാകും.
എം കെ സാനു ഫൗണ്ടേഷന്‍, ചങ്ങമ്പുഴ സാംസ്‌കാരിക കേന്ദ്രം, ആര്‍ട്ടിസ്റ്റ് പി ജെ ചെറിയാന്‍ ഫൗണ്ടേഷന്‍, ചാവറ കള്‍ച്ചറല്‍ സെന്റര്‍ എന്നിവരുട നേതൃത്വത്തിലാണ് സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ജന്മനവതി ആഘോഷിക്കുന്നത്.
Home പുഴ മാഗസിന്