മലയാള നോവലിന്റെ തുടക്കക്കാരനെ സ്മരിച്ച്‌ പിൻതലമുറക്കാരി

untitled-1

മലയാള നോവലിന്റെ ചരിത്രത്തിത്തിന് തുടക്കം കുറിച്ച ഓ.ചന്ദുമേനോന്റെ നോവലിനെ ആസ്പദമാക്കി നോവലിസ്റ്റിന്റെ അഞ്ചാം തലമുറക്കാരി ഡോ.ചൈതന്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടക്കുന്ന ഇന്ദുലേഖ മ്യൂസിക്കലിന്റെ ആദ്യ പ്രദർശനം 21 മുതൽ 23 വരെ തൈക്കാട് ഗണേശത്തിൽ നടക്കും.സൂര്യ കൃഷ്ണമൂർത്തിയാണ് ഇതിനു ദൃശ്യാവിഷ്കാരം നൽകുന്നത്. സമുദ്ര പെർഫോമിങ് ആർട്സിലെ മധുവും സഞ്ജീവുമാണു കൊറിയോഗ്രഫി. രാജീവ് ആലുങ്കലിന്റെ രചനയെ പണ്ഡിത് രമേശ് നാരായണനാണു സംഗീതശിൽപമായി ചിട്ടപ്പെടുത്തിയിരിക്കുന്നത്.

സംവിധായകനും നടനുമായ വിനീത്കുമാറും ചൈതന്യ ഉണ്ണിയോടൊപ്പം അരങ്ങിലെത്തും. ക്ഷേത്രവും ആൽത്തറയും മണ്ഡപവുമെല്ലാം അടങ്ങിയ സെറ്റ് 100 അടി നീളമുള്ള സ്റ്റേജിലാണ് ഒരുങ്ങുന്നത്. കേരളത്തിലെ പ്രദർശനത്തിനു ശേഷം ഇന്ത്യയിലെയും ഓസ്ട്രേലിയയിലെയും പ്രധാന നഗരങ്ങളിൽ ഈ പരിപാടി അവതരിപ്പിക്കുവനാണ് പദ്ധതി. സംസ്ഥാന വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണു പരിപാടി അവതരിപ്പിക്കുന്നത്.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English