തിരുവനന്തപുരം കനകക്കുന്ന് പ്രവേശന കവാടത്തിന് മുന്നിൽ കഴിഞ്ഞ ദിവസം കവിതമലയാളത്തിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച “സമാശ്വാസ കവിത”യിലൂടെ നാലായിരത്തി എഴുപത് രൂപയുടെ പുസ്തകങ്ങൾ വിറ്റഴിച്ചു.കവിതമലയാളം – സമാശ്വാസ കവിത – ചൊല്ലരങ്ങിന്റെ രണ്ട് പരിപാടികളിലൂടെ മാത്രം 8000 രൂപ സമ്പാദിക്കാൻ കവികൾക്കായി. തിരുവനന്തപുരത്തെ പരമാവധി പ്രദേശങ്ങളിൽ കവിത ചൊല്ലിയും പാട്ടു പാടിയും പുസ്തകം വിറ്റും പരിപാടി വിപുലമാക്കാനാണ് സംഘാടകരുടെ പദ്ധതി . തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.
Home പുഴ മാഗസിന്