തിരസ്കാരത്തിന്റെ മുനമ്പിൽ നിൽക്കുമ്പോളും വൃഥാവിലാവുമെന്നുറപ്പുള്ളൊരു പ്രതീക്ഷ
ദൃഢതയുടെ കൊമ്പിൽനിന്നൊരു പിൻവിളി കാതോർത്തു…
ഉണ്ടായില്ല… ഉണ്ടാവില്ലെന്നറിയുന്നവർ മൗനത്തിലാണ്ടു,
പ്രത്യാശപൂണ്ടിമകൾ നനവൂറി കാഴ്ചമറയാതിരിക്കാൻ
“ചിരി”മറതീർത്തു.
ഇടവപ്പാതിനനഞ്ഞ മണ്ണിനും വൃഥാപ്രതീക്ഷകളുള്ള നെഞ്ചിനും ഒരേ മണമാണെന്ന്…
ആവർത്തനങ്ങളുടെ അതിർരേഖയിൽ സീമകാണാത്തിടങ്ങളിൽ തേങ്ങൽ കുരുങ്ങിയില്ല
അടക്കിപ്പിടിക്കാനറിയാമായിരുന്നു,
അടുത്തിരിക്കാനും.
നനവുള്ള പശിമകൾ ശീതളിമയുള്ളതായിരുന്നില്ല,
കപടതയിലും കുതികാൽ ഉന്നം നോക്കുന്നതിലും എന്നും ചടുലതയോടെ നീങ്ങിമാറുന്നുണ്ടായിരുന്നു…
അതിൽനിന്നുയർന്ന നെടുവീർപ്പുകൾ നിഴൽ പോലുമറിയാതടക്കിയ വാക്കുകളിൽ മൗനമാവുന്നുണ്ടായിരുന്നു,
എന്നിട്ട് ചിരിതൂകുന്ന പൂമുല്ലകളുടെ കീഴെയിരുന്നു
മാനം നോക്കി, മണമറിഞ്ഞു…
Click this button or press Ctrl+G to toggle between Malayalam and English