പുതിയ പുഴ

Old puzha.com

2000-ൽ മലയാളത്തിലെ ആദ്യ ഓൺലൈൻ മാഗസിനായി പുഴ.കോം പുറത്തിറങ്ങുമ്പോൾ ഇന്ന് ഇന്റർനെറ്റ് പ്രസിദ്ധീകരണത്തിന് ലഭ്യമായ പല ഉപകരണങ്ങളും സൗകര്യങ്ങളും അന്ന് ഉണ്ടായിരുന്നില്ല. പുഴ.കോം സ്വന്തമായി മലയാളം ഫോണ്ടും എഡിറ്ററും കൃതികളുടെ പ്രസിദ്ധീകരണ പ്രക്രിയ കൈകാര്യം ചെയ്യുവാൻ കന്റണ്ട് മാനേജ്മെന്റ് സിസ്റ്റവും വികസിപ്പിച്ചെടുക്കേണ്ടി വന്നു. ഏറെക്കാലത്തിന് ശേഷമാണ്  പുഴ.കോം പ്ലാറ്റ്ഫോമിന്റെ ഫീച്ചറുകൾ ഉള്ള, വേർഡ്^പ്രെസ് പോലുള്ള, സോഫ്റ്റ് വെയർ വ്യാപകമായി ലഭ്യമായി തുടങ്ങിയത്.

അതിന്നിടയിൽ പുഴ.കോം ആമസോൺ ക്ലൗഡിലേക്ക് നീക്കി; മലയാളം യുണീക്കോഡിന്റെ ഉപയോഗം വ്യാപകമായപ്പോൾ കൃതികൾ യൂണീക്കോഡിൽ പ്രസിദ്ധീകരിച്ചു തുടങ്ങി, പഴയ കൃതികൾ യുണീക്കോഡിൽ ലഭ്യമാക്കുകയും ചെയ്തു.

വളരെ നാളായി പുഴ.കോമിനെപ്പറ്റിയുള്ള വായനക്കാരുടെ ഒരു പരാതി അതിന്റെ പേജുകളുടെ “പഴഞ്ചൻ” കാഴ്ചയെപ്പറ്റിയാണ്. വെബ് UI സാങ്കേതികവിദ്യകളുടെ പുരോഗതിക്കൊപ്പം പുഴ.കോം പ്ലാറ്റ്ഫോമിന്  നടന്നുകയറാൻ കഴിഞ്ഞില്ല എന്നത് ഒരു വാസ്തവം തന്നെയാണ്. പുഴ.കോമിന്റെ ലളിതമായ ഇന്റർഫേസ് പരിത്യജിച്ച് മറ്റൊരു സിസ്റ്റത്തെ അവതരിപ്പിക്കാനുള്ള മടി കൊണ്ടാണ് വൻതോതിലുള്ള വ്യത്യാസങ്ങൾ ഒന്നും ഇതുവരെ പുഴ.കോമിൽ കാണാതിരുന്നത്.

പക്ഷേ, അവസാനം ഞങ്ങൾ പുഴ.കോമിന്നെ വേർഡ്^പ്രെസ് പ്ലാറ്റ്ഫോമിലേക്ക് മാറ്റിപ്പാർപ്പിക്കാൻ തീരുമാനിച്ചു. അതുമൂലമുള്ള വ്യത്യാസങ്ങൾ ആണ് നിങ്ങൾ ഈ പുതിയ സൈറ്റിൽ കാണുന്നത്. വൻ പ്രസിദ്ധീകരണശാലകൾ പോലും വേർഡ്^പ്രെസ് ഉപയോഗിക്കുന്ന ഇക്കാലത്ത് അത്തരമൊരു മാറ്റം അത്യാവശ്യവുമാണ്.

പുഴ.കോമിൽ ഇതുവരെ എഴുത്തുകാർക്ക് സ്വന്തമായി പ്രസിദ്ധീകരിക്കാനും,  അയച്ചുകിട്ടിയ കൃതികൾ എഡിറ്റോറിയൽ പ്രക്രിയയിലൂടെ കടന്നുപോയി പുഴ മാഗസിനിൽ ഔദ്യോഗികമായി പ്രസിദ്ധീകരിക്കപ്പെടാനും ഉള്ള സൗകര്യങ്ങൾ ഉണ്ടായിരുന്നു. സ്വന്തമായി പ്രസിദ്ധീകരിക്കാൻ വളരെ അവസരങ്ങൾ ഉള്ള ഇക്കാലത്ത് പുഴ.കോം പ്ലാറ്റ്ഫോമിലെ ആ സൗകര്യം ഞങ്ങൾ അവസാനിപ്പിക്കുകയാണ്.

അതുപോലെ കൃതികൾ പുഴ.കോം അപ്^ലോഡ് ചെയ്യുന്നതും ഇനി മുതൽ ചെയ്യുന്നതല്ല. പുഴ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ താല്പര്യമുള്ളവർക്ക് നേരെ അപ്^ലോഡ് ചെയ്യാനുള്ള സൗകര്യം ചെയ്യും; തിരഞ്ഞെടുക്കപ്പെടുന്ന കൃതികൾ പ്രസിദ്ധീകരിക്കും. പുഴയിൽ സ്ഥിരമായി പ്രസിദ്ധീകരിക്കുന്നവരെ ഞങ്ങൾ നേരിട്ട് വിശദാംശങ്ങൾ അറിയിക്കുന്നതാണ്. പഴയ കൃതികൾ എല്ലാം പുതിയ സൈറ്റിൽ നിന്ന് ലഭ്യമാക്കിയിട്ടുണ്ട്. എഴുത്തുകാരുടെ പ്രൊഫൈലുകളും; എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടാൽ ഞങ്ങളെ അറിയിക്കുക. കമന്റുകൾ ലഭ്യമല്ല; പക്ഷേ, ആവശ്യമെന്നു കണ്ടാൽ ഭാവിയിൽ അവ കൃതികളുടെ കൂടെ ചേർക്കാൻ സാധ്യത ഉണ്ട്.

പുഴ.കോമിൽ പ്രസിദ്ധീകരിക്കാൻ താല്പര്യമുള്ള പുതിയ എഴുത്തുകാർ editor@puzha.com -ലേക്ക് ഇ-മെയിൽ ചെയ്താൽ വിവരങ്ങൾ അയച്ചുതരാം.

പുഴ.കോം ലോഗിൻ ഇനി മുതൽ ഉപയോഗശൂന്യമായിരിക്കും.

പുഴ ബുക്ക്സ്, പുഴ.കോമിന്റെ ഓൺലൈൻ പുസ്തകശാല, പഴയഭാവത്തിൽ തന്നെ ലഭ്യമാണ്. അതിലെ ലോഗിനും മറ്റും മാറ്റമൊന്നുമില്ല. അതിന്റെ രൂപഭാവങ്ങൾ മാറ്റുകയാണ് ഞങ്ങളുടെ അടുത്ത സാങ്കേതിക പ്രൊജക്ട്.

പുഴ.കോമുമായി സഹകരിക്കുന്ന എല്ലാവർക്കും പുഴ.കോം ടീമിന്റെ നന്ദി!

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

8 COMMENTS

  • രാജൻ,
   താങ്കൾ പുഴ മാഗസിനിൽ മുൻപ് പ്രസിദ്ധീകരിച്ചിട്ടുള്ളതുകൊണ്ട് അക്കൗണ്ട് പുതിയ സൈറ്റിലും ഉണ്ട്. അതിന്റെ വിശദാംശങ്ങൾ നേരിട്ട് ഇ-മെയിലിൽ അയച്ചുതരാം.

 1. ഫോട്ടോ എങ്ങനെ ചേർക്കും . ഞാൻ ആദ്യം തന്ന ബ്ലോഗ് വിലാസം തെറ്റ് ആണ്. ശരിയായ വിലാസം താഴെ ചേർക്കുന്നു.http://muyyamkanavukal.blogspot.in/

  പുഴയിലേക്കുള്ള ലിങ്ക് : http://www.puzha.com/blog/magazine-muyyam_rajan-story6_sep28_15/

  മുയ്യം രാജൻ
  നാഗ്പൂർ
  മഹാരാഷ്ട്ര
  muyyamrajan@gmail.com
  09405588813

 2. അനിവാര്യമായ പുതിയ മാറ്റത്തിന് ആശംസകള്‍. പുഴയിലേക്ക് വീണ്ടും ഒഴുകി വരുന്നതാണ്. സ്നേഹപൂര്‍വ്വം രാജു ഇരിങ്ങല്‍

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here