ഒരു വായനക്കരന്റെ കുറിപ്പ്

15895108_10156032065704988_2219030246456543922_n

പുസ്തകങ്ങൾ വായനക്കാരുടെ ഹൃദയങ്ങളെ കീഴടക്കുമ്പോൾ അവക്ക് ജീവൻ വെക്കുന്നു, അക്ഷരങ്ങൾ സംസാരിച്ചു തുടങ്ങുന്നു.ആഷിക് മജീദ് എന്ന വായനക്കാരൻ ജുനൈദ് അബുബക്കറിന്റെ നോവലിനെപ്പറ്റി എഴുതിയ കുറിപ്പ് വായിക്കാം. വായനക്കാരും എഴുത്തുകാരും തമ്മിലുള്ള ബന്ധം അറ്റുപോയിട്ടില്ലെന്നതിന് തെളിവാണ് ഈ  കുറിപ്പ്

 

‘പോനോൻ ഗോംബെ’ നൽകിയ ഭീകരതയിൽ നിന്നും പുറത്തുവരുവാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. മനസ്സാകെ അസ്വസ്ഥമാണ്.

വായിച്ചു തുടങ്ങുമ്പോൾ ഒരു നോവൽ മാത്രമായിരുന്നു പൊനോൻ ഗോംബെ, ഇടക്കൊരു ഗ്യാപ്പ് എടുത്തപ്പോൾ കൗതുകത്തിനു വേണ്ടിയാണ് ഇതിൽ പറയുന്ന സംഭവങ്ങളെപ്പറ്റി അന്വേഷിച്ചു പോയത്. അമേരിക്കൻ പ്രസിഡന്റ് ബരാക്ക് ഒബാമ പോലും ക്രൂരമായ പീഡനം എന്നു വിശേഷിപ്പിച്ച സിഐഎയുടെ ക്രൂരതയുടെ മുഖമായിരുന്നു എനിക്ക് മുന്നിൽ തെളിഞ്ഞു വന്നത്. ബിബിസി ന്യൂസ് ഈ പീഡനങ്ങൾ റീക്രിയേറ്റു ചെയ്തു കാണിക്കുമ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല. ഹിറ്റ്ലറിന്റെ നാസി സൈന്യത്തിന്റെ പീഡനമുറികളും ഗ്യാസ് ചേമ്പറുകളുമാണ് മനസ്സിലേക്ക് ആദ്യം എത്തിയത്.

9/11 നു ശേഷം ജോർജ് ബുഷ് പ്രസിഡന്റ് ആയിരിക്കുമ്പോൾ ആണ് ഇത്തരം തടവറകൾ CIA തുറക്കുന്നത്. സംശയത്തിന്റെ പേരിൽ പിടിച്ചുകൊണ്ടു വരുന്ന ആളുകളെ പോലും ഒരു വിചാരണയും കൂടാതെ കാലങ്ങൾ തടവിലിട്ടു പീഡിപ്പിച്ചു. പീഡനമുറകളെപ്പറ്റി ഞാൻ വിശദീകരിക്കുന്നില്ല, യൂട്യൂബിൽ തിരഞ്ഞാൽ BBC ന്യൂസ് വീഡിയോ ലഭ്യമാണ്. Guantanamo Bay detention camp വീഡിയോകളും ലഭ്യമാണ്.

BBC News : http://www.bbc.com/news/world-us-canada-30401100

https://en.m.wikipedia.org/wi…/Guantanamo_Bay_detention_camp

പൊനോൻ ഗോംബെ ഒരു മത്സ്യമാണ്. നീലയും പച്ചയും നിറമുള്ള ഒരു മത്സ്യം. നീല തലപ്പാവും മയില്പീലിയുടെ പച്ചയും നീലയും കലർന്ന ഗൗണുമിട്ടു തന്റെ ഭാര്യ ‘മഗീദ’ മുന്നിൽ നിന്നപ്പോൾ മുക്കുവാനായ സുലൈമാന് അവൾ ഒരു പൊനോൻ ഗോംബെ ആണെന്നാണ് തോന്നിയത്. പക്ഷെ അന്ന് രാത്രി അധികാരികൾ സലൈമാനെ പിടിച്ചുകൊണ്ട് പോകുമ്പോൾ മഗീദ തന്റെ ശോഭനമായ ഭവിയെക്കുറിച്ച് സ്വപ്നം കണ്ടു സുഖമായി ഉറങ്ങുകയായിരുന്നു. ഇരുട്ടുനിറഞ്ഞ തടവറകളും ക്രൂരമായ പീഡനങ്ങളും ആയിരുന്നു സുലൈമാനെ കാത്തിരുന്നത്. തന്റെ പ്രിയതമൻ എവിടെപ്പോയി എന്നറിയാതെ മഗീദ അവനെ അന്വേഷിച്ചു നടന്നു. രണ്ടുപേർക്കും ഇനിയെന്നെങ്കിലും ജീവിതത്തിൽ കണ്ടുമുട്ടുമോ? പട്ടിണിയും ക്രൂരതയും നിറഞ്ഞ പീഡന അറകളിൽ നിന്നും സുലൈമാൻ എന്നെങ്കിലും രക്ഷപ്പെടുമോ?

ബെന്യാമിന്റെ അടുജീവിതത്തിലെ നജീബിന്റെ ജീവിതം ഇപ്പോളും കണ്മുന്നിൽ മായാതെ നിൽക്കുന്നുണ്ട്. സമാനമായ ഒരു അനുഭവം തന്നെയാണ് സുലൈമാനും നൽകിയത്. ആടുജീവിതത്തിൽ അനുഭവിച്ച ക്രൂരതെയെക്കാൾ പതിന്മടങ്ങു ക്രൂരതകൾ ആണ് CIA ഇൻട്രോഗേഷൻ സെന്ററുകളിൽ സുലൈമാൻ(മാർ) അനുഭവിച്ചത്. വായിച്ചു കഴിഞ്ഞപ്പോൾ അനുഭവപ്പെട്ട ഭീകരത ഇപ്പോളും അതെപോലെതന്നെ തുടരുന്നു.’

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English