നീയെന്നെ തോൽപ്പിക്കാതിരുന്നെങ്കിൽ
എന്നു മാത്രമാണ് ഞാൻ ആശിച്ചത്
നീ എന്നെ തോൽപ്പിച്ച് തീരുമ്പോൾ
ഞാൻ നിന്നെ തോൽപ്പിക്കാൻ തുടങ്ങും
അതു കൊണ്ട് മാത്രമാണ്
ഞാൻ അങ്ങനെ ആഗ്രഹിച്ചത്
എന്റെ ചെവിക്കുള്ളിൽ മൂളിപ്പോയ കൊതുകിന്
അവന്റെ രണ്ടാം വരവിൽ സംഭവിച്ചത്
ഓർത്തെടുത്തപ്പോൾ ഞാൻ നടുങ്ങിപ്പോയി
എന്റെ വെളുത്ത ഉള്ളം കൈയിൽ
പടർന്നുനിറഞ്ഞ ഒരു ചുവന്ന ചിത്രം