വായനയുടെ ഓർമകളിൽ കോട്ടയം പുഷ്പനാഥ് എന്ന പേര് എല്ലായ്പ്പോഴും വേർതിരിക്കപ്പെട്ടു കിടപ്പുണ്ട്. പല മുതിർന്ന തലമുറകൾക്കും വായനയുടെ തുടക്കം ഈ എഴുത്തുകാരനിൽ നിന്നായിരുന്നു. ആവേശ ഭരിതമായ ഡിക്ടറ്റിവ് കഥകളും ഭയപ്പെടുത്തുന്ന അന്തരീക്ഷങ്ങളും ഒക്കെയായി അത് ഓർമപ്പൂട്ടു പോലെ മനസ്സിന്റെ അകമുറികളിൽ എങ്ങോ ഇപ്പോഴുമുണ്ട്.
ഇന്റർനെറ്റും ടെലിവിഷനും നമ്മുടെ സ്വീകരണ മുറിയെ കീഴടക്കുന്നതിനു മുൻപുള്ള ആ മഹത്തായ കാലഘട്ടത്തിൽ നിരവധിപേരെ വായനയുടെ ലോകത്തേക്ക് എത്തിച്ചത് കോട്ടയം പുഷ്പനാഥും ബാറ്റൺ ബോസുമൊക്കെ ആയിരുന്നു . ആ കാലഘത്തിൽ നമ്മളെ വിസ്മയിപ്പിച്ച കോട്ടയം പുഷപനാഥ് ഇന്നില്ല. എന്നാൽ അദ്ദേഹത്തിന്റെ ആദ്യ നോവൽ “ചുവന്ന മനുഷ്യൻ” പുനർ പ്രസിദ്ധീകരിക്കുന്നു പുഷ്പനാഥിന്റെ കൊച്ചുമകന്റെ മേൽനോട്ടത്തിൽ പുനർ പ്രസിദ്ധീകരിക്കുകയാണ്. നവംബർ 24നു പുസ്തകം പുറത്തിറക്കാനാണ് ആലോചിക്കുന്നത്