ഒ.എൻ.വി. സാഹിത്യ പുരസ്കാരം വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കും

 

ഒഎൻവി സാഹിത്യ പുരസ്കാരം വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കും. പ്രതിഷേധം ഉയർന്ന സാഹചര്യത്തിൽ ആണ്
തീരുമാനം.
ഒഎൻവി സാഹിത്യപുരസ്കാരം കവി വൈരമുത്തുവിന് നൽകിയത് പുന:പരിശോധിക്കാൻ തീരുമാനം. പുരസ്കാര നിർണയ സമിതിയുടെ നിർദേശപ്രകാരമാണ് പുന:പരിശോധന. വൈരമുത്തുവിന് പുരസ്കാരം നല്‌‍കിയതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് തീരുമാനം.

വൈരമുത്തുവിനെതിരെ മീ ടു ആരോപണം ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു പ്രതിഷേധം. പുരസ്കാരം നൽകിയതിനെതിരെ നിരവധി സാംസ്കാരിക, സിനിമാ പ്രവർത്തകർ രം​ഗത്തെത്തിയിരുന്നു. കുറ്റാരോപിതനെ ആദരിക്കുന്നത് പുന:രാലോചിക്കണമെന്നും കല ഒരിക്കലും പീഡനങ്ങൾക്കുള്ള മറയാകരുതെന്നും മലയാള സിനിമയിലെ സ്ത്രീശാക്തീകരണ സംഘടനയായ ഡബ്ല്യുസിസി അഭിപ്രായപ്പെട്ടിരുന്നു. ഒഎൻവി കൾച്ചറൽ അക്കാദമിയുടെ സാഹിത്യ പുരസ്കാരത്തിനായി വൈരമുത്തുവിനെ തെരഞ്ഞെടുത്തതിനെ വിമർശിച്ച ഡബ്ല്യുസിസി തീരുമാനത്തെ അപലപിക്കുകയും ചെയ്തു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here