പിൻവിളികൾ

 

അവസാനത്തെ ഇല കാറ്റിന്റെ തോളിൽ കാലൂന്നി ആകാശത്തേക്കുയർന്നു,
അതിവേഗം പായുന്ന അവളുടെ ജീവനു പിന്നാലെ,

മഴമേഘങ്ങൾക്കിടയിലൊളിക്കാൻ
അവൾ പാടുപെട്ടു
ഇനിയാ ഭൂമിയിലേക്കില്ല
എന്നാവർത്തിച്ചു കൊണ്ടിരുന്നു

കാതിലെത്തിയ മൗനമൊഴി പിന്തുടർന്ന് പതിരില പിന്നേയും ആരാഞ്ഞു
പക്ഷെ എന്തു കൊണ്ട്?

നിന്റെ ജീവനതാ ആ മരച്ചുവട്ടിലില്ലേ,
തിരിച്ചുവന്നതല്ലേ, തിരിഞ്ഞു നോക്കാഞ്ഞതെന്തേ…

എന്നിലെ അവനെ ഞാൻ കൊന്നിരിക്കുന്നു, ആ നിമിഷം ഞാനും മരിച്ചിരിക്കുന്നു, തിരികെ പോകൂ

മഞ്ഞുറഞ്ഞ,ചങ്ങലയണിഞ്ഞ മനസ്സിനുള്ളിലേക്ക് ഒരിക്കൽക്കൂടി ഇനിയില്ല, അതിലൂടെ നടന്നെന്റെ പാദങ്ങൾ മുറിഞ്ഞു.

ഒരിക്കലും നികരാത്ത മുറിപ്പാട്,
മരണത്തിലും എനിക്ക് വേദന നൽകുന്നു….
എന്നാലിനിയെന്ത്?

എന്റെ വരവും കാത്തുറങ്ങിയ ഉടൽ മരിക്കട്ടെ, എന്നെ മറക്കട്ടെ…
എന്നിൽ ഞാൻ മാത്രം നിറയട്ടെ…
പിൻവിളികൾ നിലയ്ക്കട്ടെ, മേഘപുതപ്പിൽ ഇനി ഞാനുറങ്ങട്ടെ…

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here