മനസ്സ് വെച്ചാലും ചില
പരമാർത്ഥ വസ്തുതകൾ
മാറ്റിയെടുക്കാനാവില്ല.
യാഥാർത്ഥ്യങ്ങൾ
ഉൾക്കൊള്ളാൻ
അകക്കാമ്പുള്ളൊരു
മാനസം വേണം.
അമ്മയ്ക്കൊരിക്കലും
അച്ഛനാകാനാവില്ല.
അനിയനൊരിക്കലും
മൂത്തവനാകാൻ കഴിയില്ല.
മുടി കൊഴിഞ്ഞു പോയ
മധുര യൗവ്വനത്തിൽ,
യുവതിയുടെ ആത്മഗതം പോലെ….
അവൾ സന്തോഷത്താൽ,
ആത്മ ഭാഷണം നടത്തി…?
മുടി വാരാൻ ഇനി,
നേരം കളയേണ്ടതില്ലല്ലോ.
നരയെ കറുപ്പിച്ച് തെളിയിച്ചാലും,
ചുളി വീണ ചർമ്മങ്ങൾക്ക് പിന്നിൽ,
വാർദ്ധക്യം ഒളിച്ചിരിക്കുന്നുവെന്നത്,
ഒരു പരമാർത്ഥമാണ്.
നന്മയുള്ളവയെ അവലംബമാക്കുവിൻ.
തിന്മയെങ്കിലോ…..?
അവഗണിക്കുവിൻ.
Click this button or press Ctrl+G to toggle between Malayalam and English