ചില്ല ; ജൂലായ് മാസ വായനാവേദി

 

വായനയുടെ നവ്യാനുഭവവുമായി റിയാദ് കേളിയുടെ സാഹിത്യ കൂട്ടായ്‌മയായ ചില്ല ജൂലായ് മാസവായന സംഘടിപ്പിച്ചു. റിയാദ് ബത്ഹയിലെ ലുഹ ഓഡിറ്റോറിയത്തിലായിരുന്നു പ്രതിമാസ വായന നടന്നത്.

ചടങ്ങിൽ അഞ്ചു പുസ്‌തകങ്ങളുടെ വായനാനുഭങ്ങളാണ് പങ്കുവച്ചത്. ഇന്ത്യൻ രാഷ്ട്രീയ അന്തർ നാടകങ്ങളെ വെളിച്ചത്തുകൊണ്ടുവരുന്ന രാമചന്ദ്ര ഗുഹയുടെ  ‘ഇന്ത്യ ആഫ്റ്റർ ഗാന്ധി’  എന്ന പുസ്തകം പരിചയപ്പെടുത്തികൊണ്ട് ഷഹീബ വി കെ പരിപാടി ഉദ്ഘാടനം ചെയ്തു.  

തച്ചനക്കര ഗ്രാമത്തെ ഒരു ചരിത്രഗവേഷകന്‍റെ സൂക്ഷ്മതയോടെയാണ് കാന്‍വാസിലെന്നപോലെ പകർത്തിയ സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരു ആമുഖം’ എന്ന പുസ്തകം സീബ കൂവോടും,  പാർശ്വവൽക്കരിക്കപ്പെട്ട മനുഷ്യരുടെ ജീവിതം പറയുന്ന പ്രമീള. പിയുടെ ‘എറിയോറും  ഊത്തോളും’ എന്ന പുസ്തകം വിനയൻ സി.കെയും,

ഖിൽജി മുതൽ ശിവജിവരെയുള്ളവരുടെ ചരിത്രത്തെ അനാവരണം ചെയ്യുന്ന മനു എസ്. പിള്ളയുടെ ‘റിബൽ സുൽത്താൻസ്’ എന്ന പുസ്‌തകം വിപിൻ കുമാറും, രക്തസാക്ഷികളെയും ഒപ്പം രക്തസാക്ഷി കുടുംബങ്ങളിലെ ജീവിതങ്ങളുടെ ഉള്ളറകളിലേക്കും വായനക്കാരനെ കൈപിടിച്ച് നടത്തുന്ന പയ്യന്നൂർ കുഞ്ഞിരാമന്റെ ‘ചരിത്ര സാക്ഷ്യം’ എന്ന പുസ്തകം സതീഷ് കുമാറും അവതരിപ്പിച്ചു.

തുടർന്നു നടന്ന ചടങ്ങിൽ ‘ആ പൂവ് നീ എന്ത് ചെയ്തു’ എന്ന പേരിൽ  നടന്ന മുഴുദിന ബഷീർ സ്‌മൃതിയിൽ പങ്കെടുത്ത കുട്ടികൾക്കും,  കലാപരിപാടികൾ അവതരിപ്പിച്ചവർക്കുമുള്ള  ഉപഹാര വിതരണവും നടന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English