രാവ്‌

images-2

പല പല നിറങ്ങളാണു പകലിന്

രാവിനോ ഒരൊറ്റ  നിറം മാത്രം

ഇരുട്ടിന്‍  കരിങ്കറുപ്പെന്നാലും

രാവാണെനിക്കേറെയിഷ്ടം

കടലും കായലും കറുത്തത്

പൂക്കളും പുഴകളും കറുത്തത്

മരങ്ങളും മാനവും കറുത്തത്

എല്ലാറ്റിലും കരിപുരണ്ടിരിക്കുന്നു

എങ്കിലുമാ കറുപ്പിന്‍ നോവിലെവിടെയോ

ഒരു കൊച്ചു പ്രതീക്ഷ തന്‍

നേരിയ   പച്ചത്തിളക്കം കാണുന്നു ഞാന്‍

അന്ധകാരത്തിന്‍ പേടിപ്പെടുത്തുന്ന മൂളലുമായ്

ആര്‍ത്തണയുന്ന  രാവതിലൊരാശ്വസിപ്പിക്കലിന്‍റെ

നേര്‍ത്ത രാഗം കേള്‍ക്കുന്നു ഞാന്‍

കൂമന്‍റെ മൂളലുകള്‍ ഭയപ്പെടുത്തുന്നുണ്ടെങ്കിലും

രാക്കിളികളെന്നെ പാടിയുറക്കുന്നു

എരിയുന്ന പകലൊന്നൊടുങ്ങുവാന്‍

ദുഃഖത്തിന്‍  കാവലാളായ  ഇരുട്ട് വന്നെത്തുവാന്‍

രാവിന്‍ പ്രണയിനിയാം ചന്ദ്രികയെപ്പോലെ

നിമിഷങ്ങളെണ്ണി കാത്തിരിക്കുകയാണ്  ഞാനും

വ്യഥ  കുത്തിനിറച്ചയീ  ജീവിതമാറാപ്പ്

ഒരിത്തിരി നേരത്തേക്കെങ്കിലുമൊന്നിറക്കി വയ്ക്കാന്‍

രാവിന്‍റെ  നിശ്ശബ്ദതയിലെല്ലാം

മറന്നൊന്നുള്ളം കുളിര്‍പ്പിക്കുവാന്‍

പകലു തന്ന പ്രഹരങ്ങളും  സമ്മര്‍ദ്ദങ്ങളും

കൊണ്ടു മുഷിഞ്ഞു നാറിയയെന്‍ മനോനിലം

കണ്ണീരുകൊണ്ട് കഴുകി വൃത്തിയാക്കി

അടുത്ത പുലര്‍ക്കാലത്തേക്ക് സജ്ജമാക്കീടുവാന്‍

ഓരോ  രാവും എന്നോടു പറയുന്നു

ദുഃഖിക്കുക അരുത് നീ

പ്രതീക്ഷയൊട്ടും കൈവെടിയരുത്

ഒരു പക്ഷേ നാളത്തെ പുലരി നിനക്കുള്ളതായിരിക്ക

അതു വിശ്വസിച്ചതിലാശ്വസിച്ച്

രാവിന്‍ കുളിരില്‍ സ്വസ്ഥമായി കിടന്നുറങ്ങുന്നു ഞാന്‍

പിറ്റേന്നും രാവതുതന്നെ എന്നോടു  പറയുന്നു

ഒത്തിരി നാളായി  ഈ പതിവുകള്‍ തുടരുന്നു

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here