റുഎൽ അന്താരാഷ്ട്ര പുരസ്കാരം എൻ. രവിശങ്കറിന്

 

 

 

ഫേസ് ബുക്കിലെ പ്രമുഖ ആംഗല കവിതാകൂട്ടായ്മ ആയ ദി സിഗ്നിഫിക്കന്റ് ലീഗ് ( The Significant League ) ഇംഗ്ളീഷ് വിവർത്തനത്തിനു നൽകുന്ന പ്രഥമ റുഎൽ അന്താരാഷ്ട്ര പുരസ്കാരം ( Reuel International Prize for Excellence in Writing and Literature 2019 ) പാലക്കാട് ചിറ്റൂർ സ്വദേശിയായ എൻ. രവിശങ്കറിന് ലഭിച്ചിരിക്കുന്നു. അദ്ദേഹം വിവർത്തനവും എഡിറ്റിംഗും നിർവഹിച്ചു ഭുവനേശ്വറിലെ ധൗലി ബുക്ക്സ് പ്രസാധനം ചെയ്ത നൂറ്റൊന്നു മലയാള കവിതകളുടെ വിവർത്തന സമാഹാരമായ ഹൌ റ്റു ട്രാൻസ്ലേറ്റ് ആൻ എർത് വേം ( How to translate an earthworm ) എന്ന കൃതിക്കാണ് അവാർഡ്. വിദേശികളുൾപ്പെട്ട ഏഴംഗ ജൂറി ആണ് പുരസ്കാരം നിർണ്ണയിച്ചത്.
മിക്കവാറും ചെറുപ്പക്കാരായ മലയാളത്തിലെ സമകാലികരായ കവികളുടെ കവിതകളുടെ വിവർത്തന സമാഹാരമാണ് ഈ പുസ്തകം. പ്രമുഖ കവിയും ചിന്തകനുമായ ശ്രീ സച്ചിദാനന്ദനാണ് അവതാരിക എഴുതിയിരിക്കുന്നത്.
ഈ സമാഹാരത്തിനു പുറമെ Architecture of Flesh, The Bullet Train and Other loaded poems എന്ന സ്വന്തം കവിതാസമാഹാരങ്ങളും രവിശങ്കറുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
ജൂറിയുടെ പ്രതിനിധി ആയ ശ്രീ അമ്പാട്ട് കോശി ആഗസ്ത് ഏഴിന്ബുധനാഴ്ചരാവിലെ പതിനൊന്നു മണിക്ക് ചിറ്റൂർ തെക്കേഗ്രാമത്തുള്ള പാഞ്ചജന്യം ലൈബ്രറിയിൽ വെച്ച് രവിശങ്കറിന് പുരസ്കാരം നൽകും. പുസ്തകത്തെ ചിന്തകനും വിമർശകനുമായ ശ്രീ കെ.പി. രമേശ് പരിചയപ്പെടുത്തും.കവികളായ അൻവർഅലി, ജ്യോതിബായ്, വരദൻ , നോവലിസ്റ്റ് പി ആർ അരവിന്ദൻ തുടങ്ങിയവരടക്കം പങ്കെടുക്കും.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here