രവീന്ദ്രന്റെ ചലചിത്ര രുചിയും ചലച്ചിത്രബോധവും സംസ്ക്കാരപഠനവും രാഷ്ട്രീയവും ഭാഷാബോധവും ഒരുമിച്ചു സംയോജിക്കുന്നത് അദ്ദേഹത്തിന്റെ യാത്രാനുഭവാഖ്യാനങ്ങളിലാണ്. എഴുത്തുപോലെ അദ്ദേഹത്തിന് സ്വയം പ്രകാശനമാര്‍ഗമാണ് യാത്ര എന്നു പോലും പറയാം. വഴികളില്‍ നിന്നു കൂടി പിറക്കുന്നതാണ് രവീന്ദ്രന്റെ വാക്ക് അഥവാ വാക്കും വഴിയും അത്ര വിഭിന്നമാണ്. വഴി നടക്കാനുള്ള കാലടികളേയും മൊഴിയുരക്കാനുള്ള വാക്കിനേയും ഒന്നിച്ചു സൂചിപ്പിക്കുന്നില്ലേ ‘ പദം ‘ എന്ന മറ്റൊരു വാക്ക്?