പ്രഭാത് ബുക്ക് ഹൗസ് പ്രസിദ്ധീകരിച്ച ശിവരാജൻകോവിലഴികത്തിന്റെ കവിതാ സമാഹാരമായ രാവണ കാണ്ഡം പ്രകാശനം ചെയ്തു.കൊല്ലം പ്രസ് ക്ലബ് ഹാളിൽ കവി ഇഞ്ചക്കാട് ബാലചന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഡോ.കെ.പ്രസന്നരാജൻ ടി.ജി വിജയകുമാറിന് പുസ്തകം നൽകി പ്രകാശനം ചെയ്ത ു. എഴുത്തുകാരൻ അനിൽ കുര്യാത്തി പുസ്തക പരിചയം നടത്തി.സിനിമാ സംവിധായകനും തിരക്കഥാകൃത്തുമായ അനിലൻ കാവനാട്, ഡോ. ദീപാസ്വരൻ, വക്കം സുകുമാരൻ, സി.ആർ.അജയകുമാർ, ജയരാജ്, വി.ടി കുരീപ്പുഴ, കെ.ആർ.ജയകുമാർ, ജഗദീഷ് കോവളം, വി.വി. ജോസ്കല്ലട, കവി ശിവരാജൻകോവിലഴികം എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന് മുന്നോടിയായി കവി.എം.സംങിന്റെ അധ്യക്ഷതയിൽ നടന്ന കവിയരങ്ങ് കാഥികൻ വസന്തകുമാർ സാംബശിവൻ ഉദ്ഘാടനം ചെയ്തു. ഗോപകുമാർ തെങ്ങമം, അൻസാരി ബഷീർ, രശ്മി സജയൻ ,വിജയശ്രീ മധു, ദീപികാ രഘുനാഥ്, ഷീബാ എം.ജോൺ, ഗോപകുമാർ മുതുകുളം, ആനി കടവൂർ എന്നിവർ കവിതാലാപനം നടത്തി
Home പുഴ മാഗസിന്