ആശാന്‍ വിശ്വകവിതാ പുരസ്‌കാരം ചിലിയന്‍ കവിയായ റൗള്‍ സുറിറ്റയ്ക്ക്. അഞ്ചുലക്ഷം രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ നേടിയ കവിയാണ് റൗള്‍ സുറിറ്റ.ഏപ്രില്‍ 29-ന് മഹാകവി കുമാരനാശാന്റെ ജന്മനക്ഷത്രദിനത്തില്‍ അദ്ദേഹത്തിന്റെ ജന്മഗ്രാമമായ കായിക്കരയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും. തുടർന്ന് കവി മറുപടി പ്രസംഗം നടത്തും.ചിലിയൻ നാഷണൽ പ്രൈസ്, പാബ്ലോ നെരൂദ അവാർഡ്,പെറിക്ലെസ് ഗോൾഡ് അവാർഡ് തുടങ്ങി നിരവധി പ്രശസ്ത അവാർഡുകൾ ഇതിനോടകം തന്നെ നേടിയ കവിയാണ് സുറിറ്റ.
സർവ്വാധിപത്യത്തിന് കീഴിലെ ചിലിയൻ ജനതയുടെ ദുരിതങ്ങൾ കവിതയിൽ അവതരിപ്പിക്കാൻ ശ്രമിച്ച കവിയാണ് റൗള്‍ സുറിറ്റ.സർവ്വാഅധികാരം കോഡ് കുത്തി വാഴുന്ന സമയത്ത് (1973- 1990) അദ്ദേഹം പുറത്തിറക്കിയ മൂന്നു പുസ്തകങ്ങൾ(ആന്റി പാരഡൈസ്, പുർഗെറ്റോറി, ന്യൂ ലൈഫ്) പിന്നീട് സുറിറ്റയുടെ മാസ്റ്റർപീസായി പരിഗണിക്കപ്പെട്ടു. അധികാരത്തിനെതിരെയുള്ള ആവിഷ്കാരത്തിന്റെ ചിഹ്നങ്ങളിൽ ഒന്നാണ് ഇന്ന് ലോകമെമ്പാടും റൗള്‍ സുറിറ്റയുടെ കവിത