സംസ്ഥാന സർക്കാർ ദുരന്തബാധിത പ്രദേശമായി (പ്രളയം, ഉരുൾപൊട്ടൽ തുടങ്ങിയവ) പ്രഖ്യാപിച്ച പ്രദേശങ്ങളിലെ മുൻഗണന (പിങ്ക്), പൊതുവിഭാഗം സബ്സിഡി (നീല), പൊതുവിഭാഗം (വെള്ള) റേഷൻ കാർഡുകൾക്ക് സെപ്റ്റംബറിലെ റേഷൻ വിഹിതം (അരി/ഗോതമ്പ്) സൗജന്യമായിരിക്കുമെന്ന് സിവിൽ സപ്ലൈസ് ഡയറക്ടർ അറിയിച്ചു.
അതിനാൽ ദുരിതബാധിത പ്രദേശങ്ങളിലെ മേൽപറഞ്ഞ വിഭാഗത്തിൽപ്പെട്ട ഗുണഭോക്താക്കൾ സെപ്റ്റംബറിലെ റേഷൻ വിഹിതം (അരി/ഗോതമ്പ് എന്നിവ മാത്രം) കൈപ്പറ്റുമ്പോൾ വില നൽകേണ്ടതില്ല. ഓണം പ്രമാണിച്ച് സെപ്റ്റംബർ എട്ട്, ഒമ്പത്, പത്ത് തീയതികളിൽ റേഷൻ കടകൾക്കു പ്രവൃത്തി ദിവസമായിരിക്കും.
Click this button or press Ctrl+G to toggle between Malayalam and English