സായാഹ്നസവാരി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ആ വീടിനുള്ളിൽനിന്നും ഒരു പെൺകുട്ടിയുടെ കരച്ചിൽ കേട്ടത്..!
“…ആരെങ്കിലും ഓടി വരണേ..എന്നെ രക്ഷിക്കണേ.. ഈ കശ്മലന്മാർ എന്നെ പീഡിപ്പിക്കാൻ ശ്രമിക്കുന്നേ..? എന്നെ വെറുതേ വിടൂ.. എന്നെ നശിപ്പിക്കരുതേ..?”
ഒരു പെൺകുട്ടിയെ ഒരുകൂട്ടം ചെറുപ്പക്കാർ ബലാൽസംഗം ചെയ്യാൻ ശ്രമിക്കുകയാണ് , ആ പാവത്തിനെ എങ്ങനേം രക്ഷിക്കണം..
പെട്ടെന്നയാൾ വഴിയാത്രകാകാരെയെല്ലാം വിളിച്ചുകൂട്ടി. നാട്ടുകാരും കൂടി. ആരോ പോലിസിൽ വിവരം അറിയിച്ചു.
നിമിഷങ്ങൾക്കുള്ളിൽ പോലീസെത്തി.
പോലീസ് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നു.
കൂടെ വഴിയാത്രക്കാരും നാട്ടുകാരും.
മുറിയിലേക്കുകടന്ന അവർ കണ്ടത് മെഗാലീരിയൽ കണ്ട് രസിച്ചിരിക്കുന്ന വീട്ടുകാരെയാണ്!
സ്ക്രീനിൽ ഒരു പെൺകുട്ടി കരഞ്ഞ് കലങ്ങിയ കണ്ണുകളോടെ ഇരിക്കുന്നു! വസ്ത്രങ്ങൾ കീറിപ്പറിഞ്ഞിട്ടുണ്ട്..