രണ്ടു കവിതകള്‍

 

 

 

 

” സൂര്യനെപ്പോല്‍
ആയുര്‍കാതല്‍
ജ്വലിച്ചുന്മേഷം
ജീവിപ്പവര്‍ , ഞങ്ങള്‍!
ശ്വേത നിലാപ്പട്ട് ചുറ്റി
അല സംശയിക്കും
ബഹുമന്ദചന്ദ്രനോടെന്നിട്ടും
നിങ്ങള്‍ക്ക് പ്രണയം
ഉണര്‍ച്ചയെ അലോസരം
എന്നുള്ള നിനവാല്‍
ജീവിതം നെട്ടോട്ടമോടി തളര്‍ത്തും
വിധ്വംസകേച്ഛുക്കള്‍
നിങ്ങള്‍; അല്ല നമ്മള്‍

———————————–

സാകല്യം

———————————

”രാത്രി മുഴുവന്‍
ഉണര്‍ന്നിരുന്ന്
കണ്ണീരൊഴുക്കുന്ന
നിലാവും

പകല്‍ മുഴുവന്‍
എരിഞ്ഞെരിഞ്ഞ്
വെയില്‍ വിയര്‍ത്തുരുകുന്ന
സൂര്യനും

ഇടയില്‍ ഇടവേള നനഞ്ഞ
സന്ധ്യാച്ചാരവും
മനുഷ്യ ജീവിതത്തിനെന്ന്
ആ ജന്മസാകല്യം!”

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English